+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉണ്ണിയേശുവിന്‍റെ പിറവി സന്ദേശവുമായി ക്രിസ്മസ് കരോൾ ഗായകരെത്തുന്നു

ഷിക്കാഗോ : മോർട്ടണ്‍ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്മസ് ഒരുക്കങ്ങളുടെ പ്രാരംഭ ഭാഗമായ ഉണ്ണിയേശുവിന്‍റെ തീരുസ്വരുപ ആശീർവാദം ഷിക്കാഗോ സീറോ മലബാർ രുപതാ സഹായമെത്രാൻ മാർ ജേ
ഉണ്ണിയേശുവിന്‍റെ പിറവി സന്ദേശവുമായി ക്രിസ്മസ് കരോൾ ഗായകരെത്തുന്നു
ഷിക്കാഗോ : മോർട്ടണ്‍ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്മസ് ഒരുക്കങ്ങളുടെ പ്രാരംഭ ഭാഗമായ ഉണ്ണിയേശുവിന്‍റെ തീരുസ്വരുപ ആശീർവാദം ഷിക്കാഗോ സീറോ മലബാർ രുപതാ സഹായമെത്രാൻ മാർ ജോയി ആലപ്പാട്ട് നിർവഹിച്ചു.നവംബർ 26-നു ഞായാറാഴ്ച രാവിലെ നടന്ന വി.ബലിയർപ്പണത്തിനുശേഷം നടന്ന തിരുസ്വരുപവെഞ്ചെരിപ്പ് കർമത്തിൽ റവ.ഫാ.തോമസ് മുളവനാൽ, റവ.ഫാ .ബോബൻ വട്ടം പുറത്ത് എന്നിവർ സഹകാർമ്മികരായിരുന്നു . സെന്‍റ് മേരീസ് ഇടവകയിൽ നിലവിലുള്ള പത്തുകൂടാരയോഗങ്ങളുടെ പ്രതിനിധികൾക്കു ആശീർവദിക്കപ്പെട്ട ഉണ്ണിയേശുവിന്‍റെ തിരുസ്വരൂപം വിതരണം ചെയ്തു . ബെത്ലഹേമിലെ പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിന്‍റെ തിരുസ്വരുപവും വഹിച്ചുകൊണ്ട് പിറവി സന്ദേശം ഭവനങ്ങൾ തോറും എത്തിക്കാനായി കരോൾഗായക സംഘമൊരുങ്ങിയെന്ന് കരോൾ ജനറൽ കോർ ഡിനേറ്റർ ഷിബു കുളങ്ങര അറിയിച്ചു.

ഡിസംബർ മൂന്നിനു ഞായറാഴ്ച രാവിലെ വി.ബലിയർപ്പണത്തിന് ശേഷം ഇടവകയിലെ എക്സിക്യൂട്ടിവിന്‍റെയും കൂടാരയോഗ പ്രതിനിധികളുടെയും നേതൃത്വത്തിൽ വേദിയിൽ വച്ച് നടത്തിയ കരോൾഗാനാലപണങ്ങൾക്ക് റവ.ഫാ .ബോബൻ വട്ടംപുറവും അണിചേർന്നവതരിപ്പിച്ചത് സദസിലേറെ ആവേശമുണർത്തി. പി.ആർ.ഒ സ്റ്റീഫൻ ചൊള്ളന്പേൽ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം