+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രംപിന്‍റെ ടാക്സ് ബില്ലിന് സെനറ്റിന്‍റെ അംഗീകാരം

വാഷിംഗ്ടൻ ഡിസി: ഒബാമ കെയർ പിൻവലിക്കുന്നതുൾപ്പെടെ പല ബില്ലുകളും സെനറ്റിൽ ആവശ്യമായ ഭൂരിപക്ഷം ലഭിക്കാതെ പരാജയപ്പെടുകയോ മാറ്റിവയ്ക്കപ്പെടുകയോ ചെയ്ത സാഹചര്യത്തിൽ ട്രംപിന്‍റെ തെരഞ്ഞെടുപ്പ് അജണ്ടയിലെ മുഖ്യ
ട്രംപിന്‍റെ ടാക്സ് ബില്ലിന് സെനറ്റിന്‍റെ അംഗീകാരം
വാഷിംഗ്ടൻ ഡിസി: ഒബാമ കെയർ പിൻവലിക്കുന്നതുൾപ്പെടെ പല ബില്ലുകളും സെനറ്റിൽ ആവശ്യമായ ഭൂരിപക്ഷം ലഭിക്കാതെ പരാജയപ്പെടുകയോ മാറ്റിവയ്ക്കപ്പെടുകയോ ചെയ്ത സാഹചര്യത്തിൽ ട്രംപിന്‍റെ തെരഞ്ഞെടുപ്പ് അജണ്ടയിലെ മുഖ്യ ഇനമായ ടാക്സ് ബിൽ സെനറ്റിൽ പാസാക്കാൻ കഴിഞ്ഞതു റിപ്പബ്ലിക്കൻ പാർട്ടിയുടെ വൻ വിജയമായി രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു. ഡിസംബർ രണ്ടിന് അർദ്ധരാത്രിക്കു ശേഷമായിരുന്നു വോട്ടെടുപ്പ്. 1.5 ട്രില്ല്യണ്‍ ഡോളറിന്‍റെ റിപ്പബ്ലിക്കൻ ടാക്സ് ബിൽ 49 നെതിരെ 51 വോട്ടുകൾക്കാണ് പാസായത്. ഒരൊറ്റ ഡമോക്രാറ്റിക്ക് സെനറ്റർ പോലും ബില്ലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയില്ല.

റിപ്പബ്ലിക്കൻ സെനറ്റർ ബോബ് കോർക്കർ (ടെന്നിസി) വൻകിട വ്യവസായികൾക്കും ഉയർന്ന വരുമാനക്കാർക്കും മാത്രമേ ഈ ബിൽ ഗുണം ചെയ്യുകയുള്ളൂവെന്ന് ചൂണ്ടിക്കാട്ടി. ഡമോക്രാറ്റിക്ക് സെനറ്റർമാർക്കൊപ്പം നിന്ന് ബില്ലിനെതിരെ വോട്ട് ചെയ്തത് റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത പ്രഹരമായി. പ്രോപ്പർട്ടി ടാക്സിൽ 10,000 ഡോളർ വരെ ഇളവ് കിഴിവ് ലഭിക്കുന്നതിനുള്ള വകുപ്പുകൾ ബില്ലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ക്രിസ്മസിനു മുന്പ് ഈ ബിൽ ഒപ്പിട്ടു നിയമമാക്കുന്നതിനാണ് ട്രംപ് തിരക്കിട്ട് നീക്കങ്ങൾ നടത്തുന്നത്. ടാക്സിൽ കാര്യമായ ഇളവുകൾ നൽകുന്ന ചരിത്ര പ്രാധാന്യമുള്ള ബില്ലാണിതെന്ന് ട്രംപ് ട്വിറ്ററിൽ ചൂണ്ടിക്കാട്ടി.

റിപ്പോർട്ട്: പി.പി. ചെറിയാൻ