ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ പഞ്ചവത്സര അജപാലന പദ്ധതിക്ക് തുടക്കം കുറിച്ചു

10:41 PM Dec 04, 2017 | Deepika.com
ലണ്ടൻ: രൂപതാംഗങ്ങളുടെ വിശ്വാസോജ്ജ്വലനം ലക്ഷ്യമാക്കി രൂപം നൽകിയ പഞ്ചവത്സര അജപാലന പദ്ധതിയും കുട്ടികളുടെ വർഷവും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ ലണ്ടൻ ഹൗണ്‍സ്ലോയിൽ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിശ്വാസധാർമിക പരിശീലനം ലക്ഷ്യം വയ്ക്കുന്ന ആദ്യവർഷത്തിന്‍റെ ഉദ്ഘാടനം ഡിസംബർ മൂന്നിന് മംഗളവർത്ത കാലം ഒന്നാം ഞായറാഴ്ച കുട്ടികൾ കരങ്ങളിൽ സംവഹിച്ച തിരി തെളിച്ചുകൊണ്ടാണ് നിർവഹിക്കപ്പെട്ടത്.

രൂപതാസംവിധാനവും രൂപതാംഗങ്ങൾ എല്ലാവരും തങ്ങളുടെ സാധ്യതകളും സിദ്ധികളും സഭയുടെയും സമൂഹത്തിന്‍റെയും കുടുംബത്തിന്‍റെയും പ്രതീക്ഷകളായ കുഞ്ഞുങ്ങളുടെ സമഗ്രവളർച്ചയ്ക്ക് സമർപ്പിക്കാൻ സജ്ജരാകണമെന്ന് ചടങ്ങിൽ സംസാരിച്ച പിതാവ് ആഹ്വാനം ചെയ്തു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതയിലെ എല്ലാ കുട്ടികളെയും വിശ്വാസ പരിശീലനത്തിനായി ഒന്നിച്ചു ചേർക്കുവാൻ വൈദികരും സമർപ്പിതരും കൈക്കാര·ാരും കമ്മറ്റിക്കാരും മതാധ്യാപകരും സംഘടനാഭാരവാഹികളും മാതാപിതാക്കളും തീവ്രമായി പരിശ്രമിക്കണമെന്നും മാർ ജോസഫ് സ്രാന്പിക്കൽ കൂട്ടിച്ചേർത്തു.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ വിശുദ്ധ കുർബാന കേന്ദ്രങ്ങളിലും കുട്ടികളുടെ വർഷം ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. തുടർന്ന് വരുന്ന വർഷങ്ങളിൽ യുവജനങ്ങൾ, ദന്പതികൾ, കുടുംബങ്ങൾ, കുടുംബകൂട്ടായ്മകൾ, പ്രേഷിത സജ്ജമായ ഇടവകകൾ എന്നിവയ്ക്ക് ഉൗന്നൽ നൽകുന്ന അജപാലന പ്രവർത്തനങ്ങളാണ് ക്രമീകരിക്കുന്നത്.

മിഡ്വെയിൽസിലെ കെഫെൻലി പാർക്കിൽ നടന്ന രൂപതാ പ്രതിനിധി സമ്മേളനത്തിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.

ലണ്ടൻ റീജണ്‍ കോഓർഡിനേറ്റർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ഫാ. ഫാൻസുവ പത്തിൽ, ബെൻ ടോം, വിൻസ് ആന്‍റണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്