+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൈരളി ഫുജൈറ കേരളോത്സവം 2017

ഫുജൈറ: യുഎഇയുടെ നാല്പത്താറാമത് ദേശീയ ദിനത്തിന്‍റെ ഭാഗമായി കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ഒരുക്കുന്ന ന്ധകേരളോത്സവം 2017’ ഡിസംബർ എട്ടിന് (വെള്ളി) ഫുജൈറ കോർണിഷിൽ നടക്കും.വൈകുന്നേരം അഞ്ചിന് തുടങ
കൈരളി ഫുജൈറ കേരളോത്സവം 2017
ഫുജൈറ: യുഎഇയുടെ നാല്പത്താറാമത് ദേശീയ ദിനത്തിന്‍റെ ഭാഗമായി കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ഒരുക്കുന്ന ന്ധകേരളോത്സവം 2017’ ഡിസംബർ എട്ടിന് (വെള്ളി) ഫുജൈറ കോർണിഷിൽ നടക്കും.

വൈകുന്നേരം അഞ്ചിന് തുടങ്ങുന്ന പരിപാടിയിൽ കോൽക്കളി, ജുഗൽബന്ധി, ഗ്രൂപ്പ് ശാസ്ത്രീയ നൃത്തങ്ങൾ, പഞ്ചാബി ബാങ്കര, കാക്കരശി നാടകം, നാടൻ നൃത്തങ്ങൾ, സംഘനൃത്തങ്ങൾ, കണ്യാർകളി, ചെണ്ടമേളം, ബുള്ളറ്റ് ബാന്‍റ് അവതരിപ്പിക്കുന്ന ഗാനമേള, സാംസ്കാരിക സമ്മേളനം, ഘോഷയാത്ര, ഡിസി ബുക്സിന്‍റെ പുസ്തക ശാല, നാടൻ ഭക്ഷണ ശാലകൾ, കുടുംബശ്രീ കടകൾ, പായസം, ചായക്കട, വള, മാല, ഐസ്, കടല, ഗ്രൗണ്ട് പരിപാടികളും രണ്ടാമത്തെ സ്റ്റേജിൽ മാജിക്, റിക്കാർഡ് ഡാൻസ്, കവിതകൾ, പാട്ടുകൾ, ബലൂണ്‍ തുടങ്ങി ഒരു ദിവസത്തെ കേരള തനിമ നിലനിർത്തുന്ന ആഘോഷ പരിപാടികളാണ് അരങ്ങേറുന്നത്.

പരിപാടിയുടെ വിജയത്തിനായി സൈമണ്‍ സാമുവേൽ ചെയർമാനും സുജിത് വി.പി കണ്‍വീനറും പ്രേംജിത്, മിജിൻ വോളന്‍റീർ കണ്‍വീനർമാർ, സതീശൻ, ലെനിൻ ജോർജ് എന്നിവർ പ്രോഗ്രാം കമ്മിറ്റി കണ്‍വീനർമാരായും ഉമ്മർ ചോലക്കൽ സ്റ്റാൾ കണ്‍വീനർ ആയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. പ്രവേശന പാസുകൾ കൈരളി ഫുജൈറ ഓഫീസിൽ ലഭ്യമാണ്

വിവരങ്ങൾക്ക്: ഉമ്മർ ചോലക്കൽ 056 2244522, ലെനിൻ 055 1308254, സുജിത് 050 4905257.