+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മകളുടെയും അമ്മയുടെയും അമ്മൂമ്മയുടെയും ജന്മദിനം ഒരേദിവസം !

ന്യൂയോർക്ക്: കുടുംബത്തിലെ മൂന്നു തലമുറയിൽപ്പെട്ടവരുടെ ജന്മദിനം ഒരേ ദിവസം വരിക. അമ്മയുടെയും അമ്മൂമ്മയുടെയും മകളുടെയും ജന്മദിനം ഒരു ദിവസം ആഘോഷിക്കാൻ പറ്റുകയെന്നത് എത്ര യാദൃശ്ചികമായിരിക്കും. ഇതാ പ്രിൻസ
മകളുടെയും അമ്മയുടെയും അമ്മൂമ്മയുടെയും ജന്മദിനം ഒരേദിവസം !
ന്യൂയോർക്ക്: കുടുംബത്തിലെ മൂന്നു തലമുറയിൽപ്പെട്ടവരുടെ ജന്മദിനം ഒരേ ദിവസം വരിക. അമ്മയുടെയും അമ്മൂമ്മയുടെയും മകളുടെയും ജന്മദിനം ഒരു ദിവസം ആഘോഷിക്കാൻ പറ്റുകയെന്നത് എത്ര യാദൃശ്ചികമായിരിക്കും. ഇതാ പ്രിൻസ്റ്റണിൽ നിന്നുമൊരു വാർത്ത. തെരേസ ഡണ്ണിന്‍റെ ജന്മദിനമായിരുന്നു നവംബർ 19. അവളുടെ മാത്രമല്ല, അവളുടെ അമ്മയുടെയും ജന്മദിനം അന്നാണ്. എന്നാൽ അന്ന് തെരേസ ഒരു കുട്ടിക്ക് ജന്മം നൽകുമെന്ന് ആരും കരുതിയില്ല. പക്ഷേ, അപ്രതീക്ഷിതമെന്നേ പറയേണ്ടൂ, പ്രിൻസ്റ്റണിലെ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്‍ററിൽ അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം അവർ മിക്കാ ഡണ്‍ എന്ന കുട്ടിക്കു ജന്മം നൽകി. അപ്പോൾ ലേബർ റൂമിനു പുറത്ത് മിക്കയുടെ മുത്തശ്ശി സ്വന്തം ജ·ദിനത്തിനു പുറമേ, മകളുടെയും ബർത്ത്ഡേ ആഘോഷിക്കനുള്ള ഒരുക്കത്തിലായിരുന്നു. അപ്പോഴാണ് ജന്മദിന സമ്മാനമെന്ന പോലെ കുഞ്ഞു പിറന്നത്. എല്ലാം യാദൃശ്ചികം.

ക്ലാര ഗ്രിഗറി എന്ന സ്ത്രീയുടെ ജന്മദിന ദിവസമാണ് അവർക്ക് തെരേസ എന്ന മകളുണ്ടായത്. ഇപ്പോൾ തെരേസയ്ക്കും അവളുടെ ജന്മദിനം തന്നെ മിക്ക എന്ന മകളുണ്ടായിരിക്കുന്നു. ജ·ദിന സമ്മാനം എന്നൊക്കെ പറയുന്നത് ഇതാണ്... ഡിസംബറിലായിരുന്നു തെരേസയ്ക്ക് ഡോക്ടർമാർ ഡെലിവറി ഡേറ്റ് പറഞ്ഞിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി അവരുടെ ബിപിയിൽ വന്ന മാറ്റമാണ് ഉടനടി കുട്ടിയെ പുറത്തെടുക്കാൻ ഡോക്ടർമാരെ നിർബന്ധിതരാക്കിയത്. അതോടെ, മൂന്നു തലമുറയിൽപ്പെട്ടവരുടെയും ജ·ദിനം ഒരേ ദിവസമായി... ക്ലാരയ്ക്ക് ഇപ്പോൾ 67 വയസ്സു കഴിഞ്ഞു, അവരുടെ മകൾ തെരേസ്സയ്ക്ക് 31 വയസ്സും. സൗത്ത് കരോളിന സ്വദേശിയായിരുന്ന ക്ലാര ന്യൂജേഴ്സിയിലേക്ക് വന്നതു തന്നെ പ്രസവത്തോടനുബന്ധിച്ചായിരുന്നു. ട്രന്‍റണിലെ സെന്‍റ് ഫ്രാൻസിസ് മെഡിക്കൽ സെന്‍ററിലായിരുന്നു ക്ലാരയുടെ പ്രസവം.

റിപ്പോർട്ട്: ജോർജ് തുന്പയിൽ