പാലാ: സെന്റ് തോമസ് കോളജ് ഫിസിക്സ് വിഭാഗത്തിലെ ഡോ. ജിൻസൺ പി. ജോസഫിനു ജർമനിയിലെ കാൾ വോൺ യൂണിവേഴ്സിറ്റിയുടെ കാൾ വോൺ ഒസെറ്റ്സ്കി ലക്ചറർഷിപ്പ്. ഗവേഷണ പ്രബന്ധം അവതരിപ്പിക്കാനും സംയുക്ത ഗവേഷണത്തിനും പുറമേ വിസിറ്റിംഗ് ഫാക്കൽറ്റിയായും നിയമനം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം കോമൺവെൽത്ത് പ്രഫഷണൽ റിസർച്ച് ഫെലോഷിപ്പ് നേടിയ ഡോ. ജിൻസൺ, കേന്ദ്രസർക്കാരിന്റെ വിവിധ ഏജൻസികൾക്കുവേണ്ടി പ്രോജക്ടുകൾക്കു നേതൃത്വം നൽകുന്നുണ്ട്.
സ്കോട്ലൻഡിലെ റോബർട്ട് ഗോർഡൺ യൂണിവേഴ്സിറ്റി, ഗ്രീസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക് സ്ട്രക്ചർ ആൻഡ് ലേസേഴ്സ് എന്നിവിടങ്ങളിലെ വിസിറ്റിംഗ് സയന്റിസ്റ്റാണ്. കയ്യൂർ പാറപ്ലാക്കൽ ജോസഫ്- ഏലിക്കുട്ടി ദന്പതികളുടെ മകനായ ഇദ്ദേഹത്തിന്റെ ഭാര്യ പാലാ അൽഫോൻസ കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യാപികയായ സോണിയ സെബാസ്റ്റ്യനാണ്. ലിസ്ബത്ത്, ക്രിസ്റ്റൽ എന്നിവരാണു മക്കൾ.
ഡോ. ജിൻസൺ പി. ജോസഫിനു ജർമൻ വാഴ്സിറ്റി അംഗീകാരം
02:33 AM Dec 03, 2017 | Deepika.com