ബെന്നി മാത്യു നിര്യാതനായി

03:33 PM Dec 02, 2017 | Deepika.com
മിഡിൽസ്ബറോ: മിഡിൽസ്ബറോയിൽ ദീർഘകാലമായി താമസിക്കുന്ന മാറിക ഇടവകാംഗം കുറ്റികാട്ടുകര ബെന്നി മാത്യു നിര്യാതനായി. കുറച്ചുകാലമായി കാൻസർ രോഗ ബാധിതനായി ചികിത്സയിൽ ആയിരുന്നു, ഭാര്യ സാലി ആനാലിപ്പാറയിൽ. മക്കൾ: സ്റ്റെഫിനി, ബോണി.

ന്യൂകാസിൽ സീറോ മലബാർ വികാരി ഫാ. സജി തോട്ടത്തിൽ മരണവിവരം അറിഞ്ഞ് ആശുപത്രിയിൽ എത്തി പ്രാർഥന ശുശ്രൂഷകൾ നടത്തി. മിഡിൽസ്ബറോ രൂപത സീറോ മലബാർ ചാപ്ലിൻ ഫാ. ആന്‍റണി ചുണ്ടെലിക്കാട്ട് രാവിലെ സ്ഥലത്തെത്തിയിട്ടുണ്ട്. സംസ്കാരം പിന്നീട്.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ