ന്യൂഡൽഹി: ഡൽഹി മലയാളി ലത്തീൻ കത്തോലിക്കാ സമുദായ ദിനാഘാഷം ഡിസംബർ 3 ഞായറാഴ്ച ലക്ഷമി നഗറിലെ സെന്റ് മാത്യൂസ് ചർച്ചിൽ ആഘോഷിക്കുന്നു. രാവിലെ 10ന് ഡൽഹി മലയാളി ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ ചാപ്ലിനായി പുതുതായി നിയമിതനായ ഫാ. ഡോ. വർഗീസ് ചെറിയകടവിലിന്റെ കാർമികത്വത്തിലുള്ള ദിവ്യബലിയോടെ പരിപാടി ആരംഭിക്കുന്നു.
ദിവ്യബലിയ്ക്കുശേഷം സമുദായ ദിനാഘോഷം ചാപ്ലിൻ ഉദ്ഘാടനം ചെയ്യുന്നതായിരിക്കും. ഡിഎംഎൽസിഎ പ്രസിഡന്റ് അഡ്വ. ഡിസൂസ ഫിലിപ്പ് അധ്യക്ഷനായിരിക്കും. അസോസിയേഷന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ ചാപ്ലിനുള്ള സ്വീകരണവും ഇതിനൊടോപ്പം നടക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9811143678, 9891299427 ബന്ധപ്പെടുക.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്