+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോബി തോമസിനെ ഫോമാ മിഡ്അറ്റ്ലാന്‍റിക് റീജിയണ്‍ വൈസ് പ്രസിഡന്‍റായി നാമനിർദ്ദേശം ചെയ്തു

ഡ്യുമോണ്ട്, ന്യൂജേഴ്സി: കേരള സമാജം ഓഫ് ന്യൂജേഴ്സി മുൻ പ്രസിഡന്‍റും, ഫോമാ മിഡ് അറ്റ്ലാന്‍റിക് റീജിയന്‍റെ ഇപ്പോഴത്തെ ട്രഷററുമായ ബോബി തോമസിനെ മിഡ്അറ്റ്ലാന്‍റിക് റീജിയന്‍റെ 2018 20 വർഷത്തെ ഫോമാ റീജ
ബോബി തോമസിനെ ഫോമാ മിഡ്അറ്റ്ലാന്‍റിക് റീജിയണ്‍ വൈസ് പ്രസിഡന്‍റായി നാമനിർദ്ദേശം ചെയ്തു
ഡ്യുമോണ്ട്, ന്യൂജേഴ്സി: കേരള സമാജം ഓഫ് ന്യൂജേഴ്സി മുൻ പ്രസിഡന്‍റും, ഫോമാ മിഡ് അറ്റ്ലാന്‍റിക് റീജിയന്‍റെ ഇപ്പോഴത്തെ ട്രഷററുമായ ബോബി തോമസിനെ മിഡ്അറ്റ്ലാന്‍റിക് റീജിയന്‍റെ 2018- 20 വർഷത്തെ ഫോമാ റീജിണൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് കേരളസമാജത്തിന്‍റെ പിന്തുണയോടെ നാമനിർദേശം ചെയ്തു. 2017 നവംബർ 22 നു പ്രസിഡന്‍റ് ഹരികുമാർ രാജന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടത്. ന്യൂജേഴ്സിയിലെ ഡ്യുമോണ്ടിൽ കുടുംബസമേതം താമസിച്ചുവരുന്ന ബോബി, കേരളം സമാജം ഓഫ് ന്യൂ ജേഴ്സിയുടെ പ്രസിഡന്‍റായി തുടർച്ചയായി രണ്ടുപ്രാവശ്യം സേവനം ചെയ്തിട്ടുണ്ട്. റീജിണൽ ട്രഷറർ ആയി ഇദ്ദേഹം കഴിഞ്ഞ കമ്മിറ്റിയിലും പ്രവർത്തിച്ചിരുന്നു.

സെക്രട്ടറി ബിനു ജോസഫ് പുളിക്കൽ, ട്രഷറർ സെബാസ്റ്റ്യൻ ജോസഫ്, ഫോമാ നാഷണൽ കമ്മിറ്റിയംഗം സിറിയക്ക് കുര്യൻ എന്നിവരും മറ്റ് കമ്മിറ്റിഅംഗംങ്ങളും ബോബി തോമസിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്യുകയും, എല്ലാവിധ സഹായ സഹകരണങ്ങളും പൂർണ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. ബിനു ജോസഫ് പുളിക്കൽ (സെക്രട്ടറി) അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം