+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദുബായ് കെ എംസിസി സർഗോൽസവത്തിനു ആവേശകരമായ തുടക്കം

ദുബായ്: നാല്പത്താറാമത് യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ദുബായ് കെ എംസിസി സംഘടിപ്പിച്ച സർഗോത്സവത്തിന് ഗർഹൂദ് എൻഐ മോഡൽ സ്കൂളിൽ തുടക്കമായി. യുഎഇ കെ എംസിസി ജനറൽ സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ മുഖ
ദുബായ് കെ എംസിസി സർഗോൽസവത്തിനു ആവേശകരമായ തുടക്കം
ദുബായ്: നാല്പത്താറാമത് യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ദുബായ് കെ എംസിസി സംഘടിപ്പിച്ച സർഗോത്സവത്തിന് ഗർഹൂദ് എൻഐ മോഡൽ സ്കൂളിൽ തുടക്കമായി.

യുഎഇ കെ എംസിസി ജനറൽ സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ മുഖ്യാതിഥിയായിരുന്നു. ദുബായ് കെ എംസിസി പ്രസിഡന്‍റ് പി.കെ അൻവർ നഹ അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായീൻ ഹാജി സർഗോൽസവ പ്രതിഭകളെ അഭിനന്ദിച്ചു.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിച്ച മൽസരങ്ങൾ രാത്രി വൈകിയും തുടരുകയാണ്. സംസ്ഥാന സ്കൂൾ കലോൽസവ മാന്വൽ അടിസ്ഥാനമാക്കി നടക്കുന്ന കലോൽസവത്തിൽ ജില്ലകൾ തമ്മിലുള്ള ആവേശകരമായ മൽസരമാണ് നടക്കുന്നത്. പ്രത്യേകം തയാറാക്കിയ അഞ്ച് വേദികളിലായി 25 ഇനങ്ങളിലായി അഞ്ഞൂറിലധികം കലാ പ്രതിഭകളാണ് മാറ്റുരക്കുന്നത്. പ്രസംഗം (മലയാളം,ഇഗ്ലീഷ്),അറബി ഗാനം, കവിതാ പാരായണം, (മലയാളം) ഉർദുപദ്യം, ദേശഭക്തി ഗാനം, മിമിക്രി, മോണോആക്റ്റ്, മാപ്പിളപാട്ട്, ദഫ്മുട്ട്, ഒപ്പന,കോൽകളി,അറബന മുട്ട് എന്നീ ഇനങ്ങളിൽ സ്റ്റേജ് മൽസരങ്ങളും ചെറുകഥ (മലയാളം) പ്രബന്ധം(മലയാളം,ഇഗ്ലീഷ്),കവിതാ രചന, മാപ്പിളപ്പാട്ട് രചന,മുദ്രാവാക്യ രചന, വാർത്താ പാരായണം, ക്വിസ്, കാർട്ടൂണ്‍, ഡ്രോയിംഗ്,പെയിന്‍റിംഗ് എന്നീ സ്റ്റേജിതര മത്സരങ്ങളുമാണ് നടക്കുന്നത്.

വെള്ളിയോടൻ, ദീപ ചിറയിൽ, സലിം അയ്യനത്ത്,ഡോ: അഫ്സൽ ഹുദവി,ഹമീദ് കൊളയിടുക്കം,സോണി ജോസ്,ഹമീദ് കലാഭവൻ,ശ്രീകുട്ടൻ വർക്കല, ജലീൽ പട്ടാന്പി,കെ.എം അബാസ്, ഖലീൽ ശംനാട് എന്നീ പ്രഗൽഭരാണ് വിധികർത്താക്കൾ.

അവസാനം ലഭിച്ച മത്സര ഫലം അനുസരിച്ച് കണ്ണൂർ 56 പോയിന്‍റ് നേടി ഒന്നാം സ്ഥാനത്തും കോഴികോട് 53 പോയിന്‍റ്നടി രണ്ടാം സ്ഥാനത്തും തൃശൂർ 21 പോയിന്‍റ്നേടി മൂന്നാം സ്ഥാനത്തുമാണ്. കൂടുതൽ പോയിന്‍റ് നേടുന്ന ജില്ലക്ക് ഡിസംബർ എട്ടിന് നടക്കുന്ന യുഎഇ ദേശീയ ദിനാഘോഷ സമാപന സമ്മേളനത്തിൽ ഓവറോൾ കിരീടം സമ്മാനിക്കും.

ദുബായ് കെ എംസിസി ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിചാണ്ടി, ട്രഷറർ എ.സി ഇസ്മായിൽ, അഡ്വ:സാജിദ് അബൂബക്കർ, സഹൽ കബീർ ടെൽകോണ്‍, സർഗധാര ചെയർമാൻ അഷ്റഫ് കൊടുങ്ങല്ലൂർ, കണ്‍വീനർ മൊയ്തു മക്കിയാട് എന്നിവർ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ ഒ.കെ ഇബ്രാഹിം, മുസ്തഫ തിരൂർ,മുഹമ്മദ് പട്ടാന്പി, ആവയിൽ ഉമ്മർ, ആർ.ശുകൂർ, ഇസ്മായിൽ ഏറാമല എന്നിവർ സംബന്ധിച്ചു. സുബൈർ വെള്ളിയോട്,ടി.എം.എ സിദ്ദീഖ്,റിയാസ് മാണൂർ, ഷമീം ചെറിയമുണ്ടം, മൂസ കൊയംബ്രം,റഫീഖ് കൂത്തുപറന്പ്, റയീസ് കോട്ടക്കൽ,സുബൈർ,ഇബാർഹിം ഇരിട്ടി,ഷംസുദ്ദീൻ കല്ല്യാശേരി,സിദീക് ചൌക്കി, സിദീഖ് എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: നിഹ് മത്തുള്ള തൈയിൽ