+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസിൽ "ദി കറി ലീഫ്’ നാടൻ തട്ടുകട

ഡാളസ്: ഒരുകാലത്ത് കേരളത്തിൽ മാത്രം സജീവമായിരുന്ന രുചിഭേദങ്ങൾ ഇനി കടൽകടന്ന് ഡാളസിലെ പ്രവാസികൾക്കിടയിലും ലഭ്യമാകുന്നു. കേറ്ററിംഗിൽ പ്രത്യേക പരിശീലനം നേടിയിട്ടുള്ള സന്തോഷും ടോയിലും കൂട്ടായി "ദി കറ
ഡാളസിൽ
ഡാളസ്: ഒരുകാലത്ത് കേരളത്തിൽ മാത്രം സജീവമായിരുന്ന രുചിഭേദങ്ങൾ ഇനി കടൽകടന്ന് ഡാളസിലെ പ്രവാസികൾക്കിടയിലും ലഭ്യമാകുന്നു.

കേറ്ററിംഗിൽ പ്രത്യേക പരിശീലനം നേടിയിട്ടുള്ള സന്തോഷും ടോയിലും കൂട്ടായി "ദി കറി ലീഫ്’ എന്ന പേരിൽ തനി നാടൻ തട്ടുകട മാസ്കീറ്റ് നോർത്ത് ടൗണ്‍ ഈസ്റ്റിൽ നവംബർ 25 (ശനി) മുതൽ തുറന്നു പ്രവർത്തനം ആരംഭിക്കുന്നു. കൊച്ചു കേരളത്തിന്‍റെ രുചികൂട്ടുകൾ സന്തോഷ് ടോയ് എന്ന ചെറുപ്പക്കാരൻ ഓരോരുത്തരുടെയും അഭിരുചികനുസരിച്ചു വ്യത്യസ്തമായ ആവിഷ്കാരങ്ങളോടെ പ്രവാസി മലയാളികളുടെ വിരുന്നു മേശയിലേക്കു രുചികരമായി തയാറാക്കുന്നു.

ചായയ്ക്കൊപ്പം പഴംപൊരി, പഴം പുഴുങ്ങിയത്, ഉഴുന്നുവട, പരിപ്പുവട, കൊഴുക്കട്ട എന്നിവയോടൊപ്പം ചേന്പ്, ചേന, കാച്ചിൽ, കപ്പ പുഴുങ്ങിയത്, ചട്ടിയിൽ തയാറാക്കിയ മീൻകറി തുടങ്ങിയ നാടൻ വിഭവങ്ങളും ഇവിടെ ലഭ്യമാണ്. മീൻ തലക്കറിയും ഉണക്കയിറച്ചി ഉലർത്തിയതും പോത്തിറച്ചി കായക്കറിയും നാടൻ ചേരുവയിൽ തയാറാക്കിയിരിക്കുന്നു. പുട്ട് കടലക്കറി, ചക്കക്കുരു മാങ്ങാക്കറി, വാഴപ്പൂ വാഴപ്പിണ്ടി തോരൻ, നാടൻ ദോശ, ഇഡ്ഡലി, സാന്പാർ, മുളക് ചമ്മന്തി, കാന്താരി ചമ്മന്തി തുടങ്ങിയ നാടൻ ചമ്മന്തി വിഭവങ്ങളും ഇവിടെ ലഭ്യമാണ്.

ആത്യാധുനിക രീതിയിൽ ഒരുക്കിയിട്ടുള്ള തട്ടുകടയിൽ നിന്നും ഓണ്‍ലൈൻ സേവനവും ഡെലിവറിയും ലഭ്യമാണ്.