+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിവിഎസ്സി വോളിബോൾ ടൂർണമെന്‍റ്: ഫില്ലി സീനിയേഴ്സ് ചാന്പ്യന്മാർ

ഫിലാഡൽഫിയ: ഡിവിഎസ് സി എവർ റോളിംഗ് ട്രോഫിക്കുവേണ്ടി ഗ്രേറ്റർ ഫിലാഡൽഫിയ റീജണിലെ യുവജനങ്ങളുടെ പ്രമുഖ റിക്രിയേഷൻ സംഘടനയായ ഡെലവേർവാലി സ്പോർട്സ് ക്ലബ് നടത്തിയ നാലാമത് ഇൻവിറ്റേഷണൽ വോളിബോൾ ടൂർണമെന്‍റിൽ ഫ
ഡിവിഎസ്സി വോളിബോൾ ടൂർണമെന്‍റ്: ഫില്ലി സീനിയേഴ്സ് ചാന്പ്യന്മാർ
ഫിലാഡൽഫിയ: ഡിവിഎസ് സി എവർ റോളിംഗ് ട്രോഫിക്കുവേണ്ടി ഗ്രേറ്റർ ഫിലാഡൽഫിയ റീജണിലെ യുവജനങ്ങളുടെ പ്രമുഖ റിക്രിയേഷൻ സംഘടനയായ ഡെലവേർവാലി സ്പോർട്സ് ക്ലബ് നടത്തിയ നാലാമത് ഇൻവിറ്റേഷണൽ വോളിബോൾ ടൂർണമെന്‍റിൽ ഫില്ലി സീനിയേഴ്സ് ചാന്പ്യന്മാരായി. ഡിവിഎസ്സി ജൂണിയേഴ്സ് റണ്ണർ അപ്പ് ട്രോഫി സ്വന്തമാക്കി.

ക്രൂസ്ടൗണിലെ നോർത്തീസ്റ്റ് റാക്കറ്റ് ക്ലബിൽ നവംബർ 11 ന് നടന്ന ഫൈനലിൽ ഡിവിഎസ് സി ജൂണിയേഴ്സിനെയാണ് ഫില്ലി സീനിയേഴ്സ് പരാജയപ്പെടുത്തിയത്. സജി വർഗീസ് ക്യാപ്റ്റനായ ഫില്ലി സീനിയേഴ്സ് ടീമിൽ ബൈജു സാമുവേൽ, ടിബു ജോസ്, ജോജോ ജോർജ്, ജോഫി ജോസഫ്, സ്റ്റെഫാൻ വർഗീസ്, സാബു വർഗീസ്, ആഷ്ബെൽ പയസ് എന്നിവരാണ്é മറ്റുള്ളവർ.

സ്റ്റെഫാൻ വർഗീസ് എംവിപി ആയും ജോജോ ജോർജ് ബെസ്റ്റ് ഒഫൻസ് പ്ലെയർ ആയും എബിൻ ചെറിയാൻ ബെസ്റ്റ് ഡിഫൻസ് ആയും ജിതിൻ പോൾ ബെസ്റ്റ് സെറ്റർ ആയും വ്യക്തിഗത ചാന്പ്യൻഷിപ്പുകൾ കരസ്ഥമാക്കി.

ചാന്പ്യൻഷിപ് കരസ്ഥമാക്കിയ ഫില്ലി സീനിയേഴ്സ് ടീമിനും റണ്ണർ അപ് ആയ ഡിവിഎസ്സി ജൂണിയേഴ്സ് ടീമിനും കെയർ ഡെന്‍റൽ സിഇഒ ഡോ. സക്കറിയാസ് ജോസഫ് ട്രോഫിയും കാഷ് അവാർഡും നൽകി ആദരിച്ചു. വ്യക്തിഗത ട്രോഫികൾ സതീഷ് നായർ, സണ്ണി എബ്രാഹം, പാപ്പൻ എബ്രാഹം, ഒളിന്പ്യൻ തോമസ് എന്നിവർ വിതരണം ചെയ്തു. ഈ വർഷത്തെ കമ്യൂണിറ്റി സർവീസ് അവാർഡ് ബാബു വർക്കിക്ക് ഡെലവേർവാലി സ്പോർട്ട്സ് ക്ലബ് പ്രസിഡന്‍റും ഫിലാഡൽഫിയായിലെ പ്രമുഖ സ്പോർട്സ് സംഘാടകനുമായ എം.സി. സേവ്യർ സമ്മാനിച്ചു.

പ്രാഥമികറൗണ്ട് മൽസരങ്ങളിൽ ഫില്ലി സീനിയേഴ്സ്, യുഡി സ്ട്രൈക്കേഴ്സ്, ഡിവിഎസ്സി സീനിയേഴ്സ്, ഡിവിഎസ്സി ജൂണിയേഴ്സ് തുടങ്ങി ട്രൈസ്റ്റേറ്റ് ഏരിയായിലെ വിവിധ വോളിബോൾ ടീമുകൾ പങ്കെടുത്തു.

എം.സി. സേവ്യർ, സെബാസ്റ്റ്യൻ എബ്രാഹം, എബ്രാഹം മേട്ടിൽ, ബാബു വർക്കി, സതീഷ് നായർ എന്നിവർ ടൂർണമെന്‍റിന് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ