+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെകെഐസി ഇസ് ലാഹി ഫുട്ബോൾ ടൂർണമെന്‍റ്: സാൽമിയ, അബാസിയ ജേതാക്കൾ

കുവൈത്ത് (സാൽമിയ) കുവൈത്ത് കേരള ഇസ് ലാഹി സെന്‍റർ ക്രിയേറ്റിവിറ്റി വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ നടന്ന ഫുട്ബോൾ ടൂർണമെന്‍റിൽ സാൽമിയ മദ്രസയും അബാസിയ മദ്രസയും ജേതാക്കളായി. നവംബർ 17 ന് സാൽമിയ ബൗളിവാർഡ് ക
കെകെഐസി ഇസ് ലാഹി ഫുട്ബോൾ ടൂർണമെന്‍റ്: സാൽമിയ, അബാസിയ ജേതാക്കൾ
കുവൈത്ത് (സാൽമിയ) കുവൈത്ത് കേരള ഇസ് ലാഹി സെന്‍റർ ക്രിയേറ്റിവിറ്റി വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ നടന്ന ഫുട്ബോൾ ടൂർണമെന്‍റിൽ സാൽമിയ മദ്രസയും അബാസിയ മദ്രസയും ജേതാക്കളായി.

നവംബർ 17 ന് സാൽമിയ ബൗളിവാർഡ് കോർട്ടിൽ നടന്ന ടൂർണമെന്‍റിൽ നാല് മദ്രാസകളിൽ നിന്നായി അണ്ടർ 13, അണ്ടർ 17 ഇനങ്ങളിലായി 8 ടീമുകളും യൂണിറ്റ് തലത്തിൽ 8 ടീമുകളും മത്സരത്തിൽ പങ്കെടുത്തു. ആവേശകരമായ മത്സരത്തിന്‍റെ കിക്ക് ഓഫ് കർമം സെന്‍റർ പ്രസിഡന്‍റ് പി.എൻ. അബ്ദുൾ ലത്തീഫ് മദനി നിർവഹിച്ചു.

13 വയസിനു താഴെയുള്ള വിഭാഗത്തിൽ സാൽമിയ മദ്രസ ജേതാക്കളായി. അബാസിയ മദ്രസ റണ്ണർ അപ്പ് ട്രോഫി കരസ്ഥമാക്കി. 17 വയസിനു താഴെയുള്ള വിഭാഗത്തിൽ സാൽമിയ മദ്രസ ജേതാക്കളായി. ഫഹാഹീൽ മദ്രസ റണ്ണർ അപ്പ് ട്രോഫി കരസ്ഥമാക്കി. യൂണിറ്റ് തല മത്സരത്തിൽ അബാസിയ ഏരിയ ചാന്പ്യൻമാരായി. സാൽമിയ യൂണിറ്റ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.

റഫറിമാരായ അബ്ദുറസാഖ് ഓക്കേ, ബഷീർ തെങ്കര, നിമിൽ എന്നിവർ മത്സരം നിയന്ത്രിച്ചു. ക്രിയേറ്റിവിറ്റി സെക്രട്ടറിമാരായ അബൂബക്കർ കോയയും സാജു ചെംനാട്, മെഹ്ബൂബ് കാപ്പാട്, അൻവർ കാളികാവ് എന്നിവർ കോഓർഡിനേറ്റു ചെയ്തു .

മത്സര വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും പി.എൻ. അബ്ദുൾലത്തീഫ് മദനി, സി.പി അബ്ദുൾ അസിസ്, സകീർ കൊയിലാണ്ടി, അൻവർ കാളികാവ്, അബൂബക്കർ കോയ, സാജു ചെംനാട്, ഹാറൂണ്‍ അബ്ദുൾ അസീസ്, റഫീഖ് കണ്ണൂക്കര തുടങ്ങിയവർ വിതരണം ചെയ്തു

റിപ്പോർട്ട്: സലിം കോട്ടയിൽ