+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാജീവ് ഹരിപ്പാടിനെ അനുസ്മരിച്ചു

റിയാദ്: റിയാദ് ഇന്ത്യൻ ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ (റിഫ) മുൻ സെക്രട്ടറിയും ദീഘകാലം ഭരണസമിതി അംഗവുമായിരുന്ന കെ.ആർ. രാജീവ് ഹരിപ്പാടിന്‍റെ നിര്യാണത്തിൽ റിഫ അനുസ്മരണ സമ്മേളനം നടത്തി.സൗമ്യവും ദീപ്തവും ആത്
രാജീവ് ഹരിപ്പാടിനെ അനുസ്മരിച്ചു
റിയാദ്: റിയാദ് ഇന്ത്യൻ ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ (റിഫ) മുൻ സെക്രട്ടറിയും ദീഘകാലം ഭരണസമിതി അംഗവുമായിരുന്ന കെ.ആർ. രാജീവ് ഹരിപ്പാടിന്‍റെ നിര്യാണത്തിൽ റിഫ അനുസ്മരണ സമ്മേളനം നടത്തി.

സൗമ്യവും ദീപ്തവും ആത്മാർഥവുമായ പെരുമാറ്റം കൊണ്ട് പരിചയപ്പെടുന്ന ആരെയും സുഹൃത്താക്കാൻ രാജീവിനുള്ള കഴിവ് അപാരമായിരുന്നുവെന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.

റിയാദിലെ അവസാന വർഷങ്ങളിൽ തൊഴിൽപരവും ആരോഗ്യപരവുമായ കാരണങ്ങളാൽ റിഫയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുത്തിരുന്നില്ലെങ്കിൽ പോലും തന്‍റെ കഴിവിന്‍റെ പരമാവധി പരിപാടികളുടെ വിജയത്തിനായി അദ്ദേഹം വളരെ വലിയ സംഭാവനകൾ നടത്തിയിട്ടുണ്ട്.

തുടർച്ചയായ ഹൃദയാഘാതങ്ങളെത്തുടർന്ന് റിയാദിലെ കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ ബോധരഹിതനായി മാസങ്ങളോളം കിടന്ന രാജീവ് അദ്ഭുതകരമായ തിരിച്ചുവരവാണ് നടത്തിയത്. രാജീവിനെ ചികിൽസിച്ച ഡോക്ടർമാർക്കും സഹായിച്ച മറ്റു നഴ്സിംഗ് ജീവനക്കാർക്കും സുഹൃത്തുകൾക്കും ബന്ധുക്കൾക്കും റിഫ അംഗങ്ങൾക്കും അനല്പമായ സന്തോഷമാണ് അദ്ദേഹം ബോധവും ആരോഗ്യവും വീണ്ടെടുത്തപ്പോൾ ഉണ്ടായത്.

പ്രസിഡന്‍റ് ജിമ്മി പോൾസണ്‍ അധ്യക്ഷത വഹിച്ചു. നിബു വർഗീസ് അനുശോചനപ്രമേയം അവതരിപ്പിച്ചു. കെ.പി. ഹരികൃഷ്ണൻ, ജയശങ്കർ പ്രസാദ്, പ്രദീപ് മേനോൻ, രാജു ഫിലിപ്പ്, ഷീബ രാജു ഫിലിപ്പ്, റസൂൽ സലാം, സുലേഖ റസൂൽ സലാം, ബിജു മുല്ലശേരി ഷെറിൻ വർഗീസ്, ശ്രീകല പ്രസാദ്, ദേവദാസ്, കെ.പി. ഹരികൃഷ്ണൻ, ബിജു തുടങ്ങിയവവർ സംസാരിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ