+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐസിഎഫ് സിറ്റി സെൻട്രൽ മീലാദ് സംഗമം 24 ന്

കുവൈത്ത്: ഐസിഎഫ് ഗൾഫ് കൗണ്‍സിൽ നടത്തുന്ന മീലാദ് കാന്പിയിന്‍റെ ഭാഗമായി കുവൈത്തിലും വിപുലമായ മീലാദ് സംഗമങ്ങൾ നടത്തുന്നു. ഐസിഎഫ് കുവൈത്ത് സിറ്റി സെൻട്രൽ നടത്തപ്പെടുന്ന മീലാദ് സംഗമം നവംബർ 24 ന് (വെള്ളി) ഉ
ഐസിഎഫ് സിറ്റി സെൻട്രൽ മീലാദ് സംഗമം 24 ന്
കുവൈത്ത്: ഐസിഎഫ് ഗൾഫ് കൗണ്‍സിൽ നടത്തുന്ന മീലാദ് കാന്പിയിന്‍റെ ഭാഗമായി കുവൈത്തിലും വിപുലമായ മീലാദ് സംഗമങ്ങൾ നടത്തുന്നു. ഐസിഎഫ് കുവൈത്ത് സിറ്റി സെൻട്രൽ നടത്തപ്പെടുന്ന മീലാദ് സംഗമം നവംബർ 24 ന് (വെള്ളി) ഉച്ചകഴിഞ്ഞു മൂന്നു മുതൽ രാത്രി ഒന്പതുവരെ കുവൈത്ത് സിറ്റിയിലെ പാരഗണ്‍ റസ്റ്ററന്‍റ് ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയുടെ ഭാഗമായി മർക്കസ് പിആർഒ മർസൂഖ് സഅദി പാപ്പിനശേരി മുത്ത് നബി (സ) മാനവിക മാതൃക” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ബുർദ മജ്ലിസ്, യൂണിറ്റ് തല മൗലിദ് പാരായണം, കലാപരിപാടികൾ, പ്രകീർത്തന സദസ്, ആർഎസ്സി സാഹിത്യോത്സവ് നാഷണൽ വിന്നർ അവതരിപ്പിക്കുന്ന ഖവാലി എന്നിവ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ