+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല

ന്യൂഡൽഹി : പ്രശസ്തമായ ചക്കുളത്തുകാവിലെ പൊങ്കാല നടക്കുന്ന ഡിസംബർ മൂന്നിന് (ഞായർ) നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലും കാർത്തിക പൊങ്കാല സമർപ്പണത്തിന് സൗകര്യമൊരുക്കുന്നു. വർഷങ്ങളായി കാർത്തിക നക്ഷത്രത്തിൽ
നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല
ന്യൂഡൽഹി : പ്രശസ്തമായ ചക്കുളത്തുകാവിലെ പൊങ്കാല നടക്കുന്ന ഡിസംബർ മൂന്നിന് (ഞായർ) നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലും കാർത്തിക പൊങ്കാല സമർപ്പണത്തിന് സൗകര്യമൊരുക്കുന്നു. വർഷങ്ങളായി കാർത്തിക നക്ഷത്രത്തിൽ നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല നടത്തിവരികയാണ്.

പുലർച്ചെ 5.30ന് നിർമാല്യ ദർശനം. തുടർന്നു ഗണപതി ഹോമത്തോടെ പൊങ്കാലക്കുള്ള ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി അഖിൽ ദേവിന്‍റെ കാർമികത്വത്തിൽ രാവിലെ 8.30ന് പൊങ്കാല അടുപ്പുകളിൽ അഗ്നി പകരും.

പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ഉച്ചദീപാരാധനക്കുശേഷം അന്നദാനവും കാർത്തിക പൊങ്കാലയോടനുബന്ധിച്ചുണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: യശോധരൻ നായർ 9811219540, 8കൃഷ്ണകുമാർ 800552070.

റിപ്പോർട്ട്: പി.എൻ. ഷാജി