+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അബുദാബി സ്പെഷൽ ഒളിംപിക്സ്: ലുലു ഗ്രൂപ്പ് ഒൗദ്യോഗിക റീട്ടെയിൽ സ്പോണ്‍സർ

അബുദാബി: അബുദാബിയിൽ 2019ൽ നടക്കുന്ന സ്പെഷൽ ഒളിംപിക്സിന്‍റെ പ്രഥമ റീട്ടെയിൽ സ്പോണ്‍സറായി ലുലു ഗ്രൂപ്പിനെ നിയമിച്ചു. മുഷിരിഫ് മാളിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും അബുദാബി വേൾഡ് ഗെയ
അബുദാബി സ്പെഷൽ ഒളിംപിക്സ്: ലുലു ഗ്രൂപ്പ് ഒൗദ്യോഗിക റീട്ടെയിൽ സ്പോണ്‍സർ
അബുദാബി: അബുദാബിയിൽ 2019ൽ നടക്കുന്ന സ്പെഷൽ ഒളിംപിക്സിന്‍റെ പ്രഥമ റീട്ടെയിൽ സ്പോണ്‍സറായി ലുലു ഗ്രൂപ്പിനെ നിയമിച്ചു. മുഷിരിഫ് മാളിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും അബുദാബി വേൾഡ് ഗെയിംസ് ഹയർ കമ്മിറ്റി ചെയർമാൻ മുഹമ്മദ് അബ്ദുള്ള അൽ ജുനൈബിയുമാണ് ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പു വച്ചത്.

ഭിന്നശേഷിക്കാർക്കായുള്ള ഒളിംപിക്സ് മത്സരങ്ങൾക്ക് മുന്നോടിയായി നിരവധി മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. ഇതിനായുള്ള ധനസമാഹരണത്തിനായി വിവിധ പരിപാടികൾ ലുലുവിന്‍റെ ഗ്രൂപ്പിന്‍റെ വിവിധ കേന്ദ്രങ്ങളിൽ ഒരുക്കുന്നുണ്ട്.

മാർച്ച് 14 മുതൽ 21 വരെ നടക്കുന്ന ഒളിംപിക്സിൽ 170 ഓളം രാജ്യങ്ങളിൽ നിന്നുള്ള 7000 മത്സരാർഥികൾ പങ്കെടുക്കും.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള