+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്യാപിറ്റൽ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷൻ ശിശുദിനം ആഘോഷിച്ചു

ആൽബനി (ന്യൂയോർക്ക്): ക്യാപിറ്റൽ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷന്‍റെ യുവജന വിഭാഗമായ മയൂരം ശിശുദിനം ആഘോഷിച്ചു. പുതിയ ഭാരവാഹികളുടെ (മയൂരം) തെരഞ്ഞെടുപ്പും അന്നേ ദിവസം നടന്നു. നവംബർ 18നു ശനിയാഴ്ച സെൻട്
ക്യാപിറ്റൽ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷൻ ശിശുദിനം ആഘോഷിച്ചു
ആൽബനി (ന്യൂയോർക്ക്): ക്യാപിറ്റൽ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷന്‍റെ യുവജന വിഭാഗമായ മയൂരം ശിശുദിനം ആഘോഷിച്ചു. പുതിയ ഭാരവാഹികളുടെ (മയൂരം) തെരഞ്ഞെടുപ്പും അന്നേ ദിവസം നടന്നു. നവംബർ 18-നു ശനിയാഴ്ച സെൻട്രൽ അവന്യൂവിലെ ലിഷാസ് കിൽ റിഫോംഡ് ചർച്ച് ഹാളിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. നിരവധി കുട്ടികളും മാതാപിതാക്കളും ചടങ്ങിൽ പങ്കെടുത്തു.

അസോസിയേഷൻ പ്രസിഡന്‍റ് പീറ്റർ തോമസ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. 1995-ൽ മയൂരത്തിന്‍റെ ആരംഭ കാലത്ത് അംഗമായിരുന്ന അനീഷ് മൊയ്തീൻ മയൂരത്തിൽ അംഗമാകുന്നതിലൂടെ ലഭിക്കുന്ന അറിവും പരിജ്ഞാനവും എങ്ങനെ നമ്മുടെ മുന്നോട്ടുള്ള ജീവിതത്തിൽ സ്വാധീനം ചെലുത്തുമെന്ന് കുട്ടികൾക്ക് ലഘുവിവരണം നൽകി. അമൽ തോമസായിരുന്നു മോഡറേറ്റർ. കുട്ടികളുടെ ചോദ്യത്തിന് അനീഷ് വിശദമായ മറുപടി നൽകി.

തുടർന്നു ശിശുദിനത്തെക്കുറിച്ച് സ്ലൈഡ് ഷോ, ക്വിസ് മത്സരം എന്നീ പരിപാടികളും ഉണ്ടായിരുന്നു. വിശ്വേഷ് പ്രസാദ് ആയിരുന്നു സ്ലൈഡ് ഷോ കൈകാര്യം ചെയ്തത്. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും മയൂരം കോ-ഓർഡിനേറ്ററുമായ മിലൻ അജയ് പരിപാടികൾ നിയന്ത്രിച്ചു. ഹെന ഫാത്തിമ ഷിജു എം.സി.യായി പ്രവർത്തിച്ചു.

’മയൂര’ത്തിന്‍റെ 2018-ലെ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു:

ലയ മത്തായി (പ്രസിഡന്‍റ്), ഹെന ഫാത്തിമ ഷിജു (വൈസ് പ്രസിഡന്‍റ്), മായ ദിനേശ് (സെക്രട്ടറി), അഞ്ജലി കുരിയൻ (ട്രഷറർ). കമ്മിറ്റി അംഗങ്ങൾ: സാറ ജേക്കബ്, അൽഫാ മത്തായി, ദിയ മത്തായി, ആൻഡ്രിയ തോമസ്, സാന്ദ്ര സുനിൽ, മായ തയ്ക്കൽ. വെബ്: www.cdmany.org

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ