+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആൽബർട്ട് ജോയിയുടെ മൃതദേഹം ഒമാനിൽ കണ്ടെത്തി

റാസൽഖൈമ: വാദി വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ മലയാളി എൻജിനിയറിംഗ് വിദ്യാർഥി ആൽബർട്ട് ജോയിയുടെ മൃതദേഹം കണ്ടെത്തിയെന്ന് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. റോയൽ ഒമാൻ പോലീസിന്‍റെ നേതൃത്വത്തിലുള്ള
ആൽബർട്ട് ജോയിയുടെ മൃതദേഹം ഒമാനിൽ കണ്ടെത്തി
റാസൽഖൈമ: വാദി വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ മലയാളി എൻജിനിയറിംഗ് വിദ്യാർഥി ആൽബർട്ട് ജോയിയുടെ മൃതദേഹം കണ്ടെത്തിയെന്ന് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
റോയൽ ഒമാൻ പോലീസിന്‍റെ നേതൃത്വത്തിലുള്ള തിരച്ചിൽ സംഘം ഒമാനിലെ ഡാമിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ 11.30 ന് ഒമാനിലെ മാധ ഡാമിൽ മൃതദേഹം കണ്ടെടുത്തതായാണ് സ്ഥിരീകരിക്കുന്ന വിവരം. ആൽബർട്ടിന്‍റെ പാസ്പോർട്ടുമായി പിതാവ് ഒമാനിലേക്ക് പോയതായി ബന്ധുക്കൾ അറിയിച്ചു.

കഴിഞ്ഞ 16 നാണു ആൽബർട്ടും സംഘവും വെള്ളപ്പൊക്കത്തിൽ അകപ്പെട്ടത്. കൂടെയുണ്ടായിരുന്ന അഞ്ച് സുഹൃത്തുക്കളും കാറിൽ നിന്നും ചാടി രക്ഷപ്പെട്ടെങ്കിലും കാർ ഉപേക്ഷിച്ചു രക്ഷപെടാൻ ആൽബർട്ട് വിസമ്മതിക്കുകയായിരുന്നു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള