+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അബുദാബി സെന്‍റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവം 24 ന്

അബുദാബി: സെന്‍റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവം നവംബർ 24 ന് (വെള്ളി) രാവിലെ 11 നും വൈകുന്നേരം നാലിനും രണ്ടു ഭാഗങ്ങളിലായി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പ
അബുദാബി സെന്‍റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവം  24 ന്
അബുദാബി: സെന്‍റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവം നവംബർ 24 ന് (വെള്ളി) രാവിലെ 11 നും വൈകുന്നേരം നാലിനും രണ്ടു ഭാഗങ്ങളിലായി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്ത യാക്കൂബ് മാർ എലിയാസ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യും.

കേരളത്തനിമയാർന്ന ഭക്ഷണം വിതരണം ചെയ്യുന്ന കൗണ്ടറുകളാകും മുഖ്യ ആകർഷണം. വിവിധ വ്യാപാര സ്ഥാപനങ്ങളുടെയും സംഘടനകളുടെയും വില്പനശാലകളും ഭാഗ്യനറുക്കെടുപ്പുകളും കലാപരിപാടികളും മേളയുടെ ഭാഗമായിരിക്കും.

വാർത്താസമ്മേളനത്തിൽ വികാരി ഫാ. ബെന്നി മാത്യു, സഹ വികാരി ഫാ. പോൾ ജേക്കബ്, ട്രസ്റ്റീ സ്റ്റീഫൻ മല്ലേൽ, സെക്രട്ടറി സന്തോഷ് പവിത്രമംഗലം, ജോയന്‍റ് കണ്‍വീനർ കെ.കെ. സ്റ്റീഫൻ, ജോർജ് വി. ജോർജ് എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള