+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അബുദാബി പോലീസിന് ഫോർവീൽ ഡ്രൈവ് മോട്ടോർസൈക്കിൾ

അബുദാബി: മരുഭൂമിയിൽ വിനോദസഞ്ചാരത്തിനെത്തുന്നവർക്ക് സുരക്ഷ ഒരുക്കാൻ അബുദാബി പോലീസിന് പുതിയ മോട്ടോർ സൈക്കിൾ. നാല് വീലുകളിലേക്കും ഉൗർജം പകരുന്ന ഫോർവീൽ ഡ്രൈവ് മോട്ടോർസൈക്കിളാണ് പട്രോളിംഗിനായി ഉപയ
അബുദാബി പോലീസിന് ഫോർവീൽ ഡ്രൈവ് മോട്ടോർസൈക്കിൾ
അബുദാബി: മരുഭൂമിയിൽ വിനോദസഞ്ചാരത്തിനെത്തുന്നവർക്ക് സുരക്ഷ ഒരുക്കാൻ അബുദാബി പോലീസിന് പുതിയ മോട്ടോർ സൈക്കിൾ. നാല് വീലുകളിലേക്കും ഉൗർജം പകരുന്ന ഫോർവീൽ ഡ്രൈവ് മോട്ടോർസൈക്കിളാണ് പട്രോളിംഗിനായി ഉപയോഗിക്കുകയെന്ന് ഷെയ്ഖ് സായിദ് ബിൻ ഹാമദ് ബിൻ ഹംദാൻ അൽ നഹ്യാൻ അറിയിച്ചു.

ഫോർ വീൽ വാഹനങ്ങളിൽ മരുഭൂമിയിൽ പോകുന്നവരിൽ നിന്നുള്ള അടിയന്തര സഹായാഭ്യർഥനകൾ വർധിച്ച സാഹചര്യത്തിലാണ് പുതിയ മോട്ടോർ സൈക്കിൾ രൂപകല്പന ചെയ്തത്. മണൽക്കാടുകളിലൂടെ അതിവേഗം യാത്ര ചെയ്യുന്നതിന് ഇത്തരം മോട്ടോർ സൈക്കിളുകൾക്ക് കഴിയും.

999 എന്ന നന്പരിൽ വിളിക്കുന്നവർക്ക് അടിയന്തര സഹായം ഉറപ്പാക്കാൻ പുതിയ പട്രോളിംഗ് വാഹനത്തിന്‍റെ പ്രത്യേകതകൾ പ്രയോജനപ്പെടുമെന്ന് ബനിയാസ് പോലീസ് സ്റ്റേഷനിലെ പ്രിവന്‍റീവ് പട്രോൾസ് വിഭാഗം തലവൻ മേജർ മത്താർ സയിദ് അൽ മൻസൂരി, പട്രോളിംഗ് വിഭാഗം ഓഫീസർ ഫസ്റ്റ് ലഫ്റ്റനന്‍റ് മുഹമ്മദ് ഖെയ്ലി എന്നിവർ ചൂണ്ടിക്കാട്ടി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള