+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സണ്ണി എബ്രഹാം, ജോണ്‍ പാട്ടപ്പതി ഫോമാ ദേശീയ കണ്‍വൻഷൻ കോഓർഡിനേറ്റർമാർ

ഷിക്കാഗോ: ഷാംബർഗ് സിറ്റിയിലുള്ള റെനസൻസ് കണ്‍വൻഷൻ സെന്‍ററിൽ നടക്കുന്ന ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) ദേശീയ ഫാമിലി കണ്‍വൻഷന്‍റെ കോഓർഡിനേറ്റർമാരായി ഫിലാഡൽഫിയയിൽ നിന്നുള്ള സണ്ണി
സണ്ണി എബ്രഹാം, ജോണ്‍ പാട്ടപ്പതി ഫോമാ ദേശീയ കണ്‍വൻഷൻ കോഓർഡിനേറ്റർമാർ
ഷിക്കാഗോ: ഷാംബർഗ് സിറ്റിയിലുള്ള റെനസൻസ് കണ്‍വൻഷൻ സെന്‍ററിൽ നടക്കുന്ന ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) ദേശീയ ഫാമിലി കണ്‍വൻഷന്‍റെ കോഓർഡിനേറ്റർമാരായി ഫിലാഡൽഫിയയിൽ നിന്നുള്ള സണ്ണി എബ്രഹാമിനേയും ഷിക്കാഗോയിൽ നിന്നുള്ള ജോണ്‍ പാട്ടപ്പതിയെയും തെരഞ്ഞെടുത്തു.

ഫോമായുടെ മുൻ ദേശീയ സമിതി അംഗവും ഫിലാഡൽഫിയയിലെ കലാ എന്ന സംഘടനയുടെ പ്രസിഡന്‍റ് എന്നീ നിലകളിൽ സണ്ണി പ്രവർത്തിച്ചിട്ടുണ്ട്.

ഫോമായുടെ സെൻട്രൽ റീജണ്‍ ട്രഷറാർ, ഷിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനയായ മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്‍റ്, മുൻ വൈസ് പ്രസിഡന്‍റ്, ഷിക്കാഗോ ക്നാനായ കാത്തലിക്ക് സൊസൈറ്റി മുൻ വൈസ് പ്രസിഡന്‍റ് തുടങ്ങിയ നിലകളിൽ മികവു തെളിയിച്ചിട്ടുള്ള വ്യക്തിത്വമാണ് ജോണ്‍ പാട്ടപ്പതി.

നവംബർ 30 ന് മുന്പ് കണ്‍വൻഷനിലേക്ക് രജിസ്റ്റർ ചെയ്യുന്നവർക്ക് ഫാമിലി രജിസ്ട്രേഷൻ ഫീസ് 999 ഡോളറും അതിനുശേഷം 1250 ഡോളറുമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. മുൻ കണ്‍വൻഷനുകളിലെ വൻ വിജയമായിരുന്ന മലയാളി മങ്ക, മിസ് ഫോമാ തുടങ്ങി ഒട്ടനവധി പരിപാടികൾ ഇത്തവണയും ഉണ്ടാകും.

വിവരങ്ങൾക്ക് www.fomaa.net എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്