+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം ശ്രീമദ് ഭാഗവത പ്രയാഗിൽ പങ്കുചേരും

ഡാളസ്: ലോകമെന്പാടും നവംബർ 19 മുതൽ 25 വരെ നടന്നുവരുന്ന ശ്രീമദ് ഭാഗവത പാരായണത്തിന്‍റെ ഭാഗമായി ഡാളസിലെ ഭാഗവത പ്രേമികൾ രാവിലെ 7 മുതൽ വൈകുന്നേരം 5 വരെ ക്ഷേത്രത്തിനുള്ളിൽ ഭാഗവത പാരായണവും പ്രഭാഷണവും നടത്ത
ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം ശ്രീമദ് ഭാഗവത പ്രയാഗിൽ പങ്കുചേരും
ഡാളസ്: ലോകമെന്പാടും നവംബർ 19 മുതൽ 25 വരെ നടന്നുവരുന്ന ശ്രീമദ് ഭാഗവത പാരായണത്തിന്‍റെ ഭാഗമായി ഡാളസിലെ ഭാഗവത പ്രേമികൾ രാവിലെ 7 മുതൽ വൈകുന്നേരം 5 വരെ ക്ഷേത്രത്തിനുള്ളിൽ ഭാഗവത പാരായണവും പ്രഭാഷണവും നടത്തുന്നു.

ഭൂമിയുടെ പൂർവദേശത്ത് പാരായണം നിർത്തുന്പോൾ പാശ്ചാത്യ ദേശത്ത് പാരായണം തുടങ്ങിക്കഴിഞ്ഞിരിക്കും എന്നതുകൊണ്ട് ഏഴു ദിവസവും അഖണ്ഡമായി വിവിധ ഭൂഖണ്ഡങ്ങളിൽ ഭാഗവതത്തിലെ മന്ത്രങ്ങളായ ശ്ലോകങ്ങൾ മുഴങ്ങികൊണ്ടേയിരിക്കുന്നു. അനേകം നീർച്ചാലുകൾ ഒന്നുചേർന്ന് ഒരു നദി ആവിർഭവിക്കുന്നതു പോലെ, അനേകം പാരായണ വേദികൾ ഒന്നുചേർന്ന് സത്സംഗ സമുദ്രമായി ഭാഗവത പ്രയാഗ് മാറിയിരിക്കുന്നുവെന്ന് കേരളാ ഹിന്ദുസൊസിറ്റി ട്രസ്റ്റി ചെയർമാൻ കേശവൻ നായർ പറഞ്ഞു.

പ്രയാഗിന്‍റെ ഭാഗമായി ഭാഗവത പ്രബോധക ഇരിഞ്ഞാടപ്പിള്ളി പദ്മനാഭൻ നന്പൂതിരിയുടെ പ്രഭാഷണം ക്ഷേത്രത്തിൽ നടക്കുമെന്ന് കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്‍റ രാമചന്ദ്രൻ നായർ അറിയിച്ചു.

റിപ്പോർട്ട്: സന്തോഷ് പിള്ള