+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷന് നവ നേതൃത്വം

ഷിക്കാഗോ: ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷന്‍റെ വാർഷിക പൊതുയോഗവും 201819 പ്രവർത്തന കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഷിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ നടന്നു.ടോമി കണ്ണാല (പ
ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷന് നവ നേതൃത്വം
ഷിക്കാഗോ: ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷന്‍റെ വാർഷിക പൊതുയോഗവും 2018-19 പ്രവർത്തന കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഷിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ നടന്നു.

ടോമി കണ്ണാല (പ്രസിഡന്‍റ്), ജോസ് ഓലിയാനി (വൈസ് പ്രസിഡന്‍റ്), ലിൻസണ്‍ തോമസ് കൈതമലയിൽ (സെക്രട്ടറി), തോമത് ഡിക്രൂസ് (ജോയിന്‍റ് സെക്രട്ടറി), രാജു മാനുങ്കൽ (ട്രഷറർ) എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയേയും ജോർജ് വെണ്ണികണ്ടം, സന്തോഷ് കുര്യൻ, സെബാസ്റ്റ്യൻ ഇമ്മാനുവേൽ, ബെന്നി കുര്യാക്കോസ്, സോയി മാത്യു, ജോസഫ് ആന്‍റണി എന്നിവരെ ബോർഡ് അംഗങ്ങളായും ജിനോ ജോണ്‍ മഠത്തിലിനെ അസോസിയേഷന്‍റെ ഓഡിറ്ററായും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം