+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാമൂഹ്യ സുരക്ഷാ പദ്ധതി അംഗത്വ കാന്പയിനു റാക്കയിൽ തുടക്കമായി

റാക്ക അൽകോബാർ: സൗദി നാഷണൽ കെ എംസിസി ആരംഭിച്ച പ്രവാസി സാമൂഹ്യ സുരക്ഷാ പദ്ധതി അംഗത്വ കാന്പയിനു റാക്കയിൽ തുടക്കമായി. 2018 സുരക്ഷാ പദ്ധതിയുടെ റാക്ക ഏരിയ തല ഉദ്ഘാടനം അബൂബക്കർ പെരുന്പാവൂർ, ഹഫ്സ അബൂബക്കർ, സ
സാമൂഹ്യ സുരക്ഷാ പദ്ധതി അംഗത്വ കാന്പയിനു റാക്കയിൽ തുടക്കമായി
റാക്ക അൽകോബാർ: സൗദി നാഷണൽ കെ എംസിസി ആരംഭിച്ച പ്രവാസി സാമൂഹ്യ സുരക്ഷാ പദ്ധതി അംഗത്വ കാന്പയിനു റാക്കയിൽ തുടക്കമായി. 2018 സുരക്ഷാ പദ്ധതിയുടെ റാക്ക ഏരിയ തല ഉദ്ഘാടനം അബൂബക്കർ പെരുന്പാവൂർ, ഹഫ്സ അബൂബക്കർ, സാലു അബൂബക്കർ എന്നിവർക്ക് ആദ്യ അംഗത്വ ഫോറം നൽകി പ്രസിഡന്‍റ് ഇഖ്ബാൽ ആനമങ്ങാട് നിർവഹിച്ചു.

അൽകോബാർ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിറാജ് ആലുവ, വൈസ് പ്രസിഡന്‍റ് സിദ്ദീഖ് പാണ്ടികശാല, റാക്ക ഏരിയ കെ എംസിസി നേതാക്കളായ കലാം മീഞ്ചന്ത, അബ്ദുൾ ജബാർ കാസർഗോഡ്, ബീരാൻ ചേറൂർ, മൊയ്തീൻ കോയ ചെട്ടിപ്പടി, സക്കീർ ഹുസൈൻ പട്ടിക്കാട്, ആലിക്കോയ ഫറോക്ക്, ഷാനവാസ് ബേപ്പൂർ, അനസ് കെ.പി പകര, അബ്ദുൽ മജീദ് ചുങ്കം,ആഷിക്ക് മണ്ണാർക്കാട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

പദ്ധതിയിൽ അംഗത്വം ആഗ്രഹിക്കുന്നവർ 0560516660, 0556213242 എന്നീ നന്പരുകളിൽ ബന്ധപ്പെട്ട് ഡിസംബർ 20 നു മുന്പായി റാക്ക യൂണിറ്റിലെ പ്രവാസി സുരക്ഷാ പദ്ധതി അംഗത്വ കാന്പയിൻ പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം