+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രമേഹത്തിനെതിരെ ബോധവത്കരണവുമായി "വോക്ക് റ്റു ഹെൽത്ത്’

റഹീമ(ദമാം): ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് റഹീമ കെ എംസിസി വ്യായാമത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്താൻ റാസ്തനൂറ കോർണിഷിൽ "വോക്ക് റ്റു ഹെൽത്ത്’ എന്ന പേരിൽ കൂട്ടനടത്തം സംഘ
പ്രമേഹത്തിനെതിരെ ബോധവത്കരണവുമായി
റഹീമ(ദമാം): ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് റഹീമ കെ എംസിസി വ്യായാമത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്താൻ റാസ്തനൂറ കോർണിഷിൽ "വോക്ക് റ്റു ഹെൽത്ത്’ എന്ന പേരിൽ കൂട്ടനടത്തം സംഘടിപ്പിച്ചു.

അടുത്തകാലം വരെ ചെറിയവിഭാഗം ആളുകളിൽ മാത്രം കാണപ്പെട്ടിരുന്ന പ്രമേഹം ഇന്ന് കൊച്ചുകുട്ടികളിൽ പോലും വ്യാപകമായെന്നും ജീവിതശൈലീരോഗങ്ങൾ തടയാൻ ഇത്തരത്തിലുളള പരിപാടികൾ ശക്തമായ ബോധവത്കരണവും അനിവാര്യമാണെന്ന് പരിപാടിയിൽ പങ്കെടുത്തവർ പറഞ്ഞു.

അസീസ് എരുവാട്ടി, സുലൈമാൻ വാഴക്കാട്, ബഷീർ പുത്തനത്താണി, പി.വി.എം കോയ, പി.പി. ഖൈറുദ്ദീൻ, മൊയ്തീൻ മയ്യിൽ, ജവാസ് വാഴക്കാട് എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം