+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോക്ക് ബാലവേദി ശിശുദിനം ആഘോഷിച്ചു

കുവൈത്ത്: കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാട്സ് അസോസിയേഷൻ (ഫോക്ക്) കുട്ടികളുടെ കൂട്ടായ്മയായ ബാലവേദിയുടെ ആഭിമുഖ്യത്തിൽ ശിശുദിനം ആഘോഷിച്ചു. നവംബർ
ഫോക്ക് ബാലവേദി ശിശുദിനം ആഘോഷിച്ചു
കുവൈത്ത്: കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാട്സ് അസോസിയേഷൻ (ഫോക്ക്) കുട്ടികളുടെ കൂട്ടായ്മയായ ബാലവേദിയുടെ ആഭിമുഖ്യത്തിൽ ശിശുദിനം ആഘോഷിച്ചു.

നവംബർ 17 ന് റൗദ പാർക്കിൽ നടന്ന ആഘോഷപരിപാടികൾ ഫോക്ക് പ്രസിഡന്‍റ് ബിജു ആന്‍റണി പരിപാടിയുടെ ഉദ്ഘാടനം ചെയ്തു. ബാലവേദി കോഓർഡിനേറ്റർ വിനോജ് സ്വാഗതം ആശംസിച്ചു. തുടർന്നു സെന്‍റെർ ഫോർ ഓട്ടിസം ഇന്ത്യയുടെ ചെയർപേഴ്സണ്‍ മിനി കുര്യൻ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് എടുത്തു. മിനി കുര്യനുള്ള ഫോക്കിന്‍റെ ആദരം മൊമെന്േ‍റാ വനിതാവേദി ചെയർ പേർസൻ ബിന്ദു രാധാകൃഷ്ണൻ, അദ്വൈത് സുനേഷ് (ബാലവേദി) എന്നിവർ ചേർന്ന് സമ്മാനിച്ചു. പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. തുടർന്നു ബാലവേദിയുടെ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു.

നിരവധി കുട്ടികൾ പങ്കെടുത്ത ശിശുദിനാഘോഷപരിപാടികൾക്ക് രമ സുധീർ, ദയാനന്ദൻ, ടി.കെ. രാഘവൻ, മഹേഷ്, ഹരി, ശ്രീശിൻ മറ്റു യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ