+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐഎംസിസി ജിസിസി കമ്മിറ്റി മെംബേഴ്സ് വെൽഫെയർ പദ്ധതി ഉദ്ഘാടനം ചെയ്തു

കുവൈത്ത്: ഐഎംസിസി ജിസിസി കമ്മിറ്റി നടപ്പിലാക്കുന്ന മെംബേഴ്സ് വെൽഫെയർ പദ്ധതിയുടെ കുവൈത്തിലെ അംഗത്വ ഉദ്ഘാടനം ഐഎംസിസി ജിസിസി ചെയർമാൻ സത്താർ കുന്നിൽ മുനീർ തൃക്കരിപ്പൂരിന് നൽകി നിർവഹിച്ചു. അംഗങ്ങളുടെ സ
ഐഎംസിസി ജിസിസി കമ്മിറ്റി മെംബേഴ്സ് വെൽഫെയർ പദ്ധതി ഉദ്ഘാടനം ചെയ്തു
കുവൈത്ത്: ഐഎംസിസി ജിസിസി കമ്മിറ്റി നടപ്പിലാക്കുന്ന മെംബേഴ്സ് വെൽഫെയർ പദ്ധതിയുടെ കുവൈത്തിലെ അംഗത്വ ഉദ്ഘാടനം ഐഎംസിസി ജിസിസി ചെയർമാൻ സത്താർ കുന്നിൽ മുനീർ തൃക്കരിപ്പൂരിന് നൽകി നിർവഹിച്ചു.

അംഗങ്ങളുടെ സുരക്ഷക്കായി വിവിധ സഹായങ്ങളാണ് പദ്ധതിയിൽ അംഗമാവുന്നർക്കായി ഉൾപ്പെടുത്തിയിരിക്കുന്നത്. ജിസിസി രാജ്യങ്ങളിലെ മുഴുവൻ പ്രവർത്തകരെയും ഒരു കുടക്കീഴിൽ കൊണ്ടുവരാനും അവരുടെ ക്ഷേമത്തിനുമാണ് ഇത്തരം പരിപാടി നടപ്പിലാക്കുന്നതിന് സത്താർ കുന്നിൽ പറഞ്ഞു.

ഐഎംസിസി കുവൈറ്റ് കമ്മിറ്റി പ്രസിഡന്‍റ് ശരീഫ് താമരശേരി, ജനറൽ സെക്രട്ടറി ശരീഫ് കൊളവയൽ, ട്രഷറർ അബൂബക്കർ എ.ആർ നഗർ, ഹമീദ് മധൂർ, നൗഷാദ് വെറ്റിലപ്പള്ളി, ഇ.എൽ. ഉമ്മർ, അഷ്റഫ് ബിസി, റഷീദ് ഉപ്പള, കുഞ്ഞഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ