+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോർട്ടണ്‍ ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ ദേവാലയത്തിൽ നാല്പത് മണിക്കൂർ ആരാധന

ഷിക്കാഗോ: മോർട്ടണ്‍ ഗ്രോവ് സെന്‍റ് മേരീസ് ദേവാലയത്തിൽ നവംബർ 16, 17, 18 തീയതികളിൽ 40 മണിക്കർ ആരാധന നടന്നു. വ്യാഴാച വൈകിട്ട് ഏഴിന് മാർ ജേക്കബ് അങ്ങാടിയത്തിന്‍റെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയോ
മോർട്ടണ്‍ ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ ദേവാലയത്തിൽ നാല്പത് മണിക്കൂർ ആരാധന
ഷിക്കാഗോ: മോർട്ടണ്‍ ഗ്രോവ് സെന്‍റ് മേരീസ് ദേവാലയത്തിൽ നവംബർ 16, 17, 18 തീയതികളിൽ 40 മണിക്കർ ആരാധന നടന്നു. വ്യാഴാച വൈകിട്ട് ഏഴിന് മാർ ജേക്കബ് അങ്ങാടിയത്തിന്‍റെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയോടെ ആരാധനക്ക് തുടക്കം കുറിച്ചു. മല്പാൻ മാത്യു വെള്ളാനിക്കൽ, ഫാ. തോമസ് മുളവനാൽ, ഫാ. ജോണിക്കുട്ടി പുലിശേരിൽ, ഫാ. ജോർജ് മാളിയേക്കൽ, ഫാ.പോൾ ചാലിശേരി, ഫാ.ബോബൻ വട്ടംപുറത്ത്, ഫാ .ജോനസ് ചെറുനിലത്ത് എന്നിവർ സഹകാർമികരായിരുന്നു. മല്പാൻ മാത്യൂ വെള്ളാനിക്കൽ വചന സന്ദേശം നല്കി. വിശുദ്ധ കുർബാനയിൽ കേന്ദ്രീകൃതമായൊരു ജീവിതമാണ് നാം നയിക്കേണ്ടതെന്നും ദിവ്യകാരുണ്യം സ്നേഹമാണ്; സ്നേഹിക്കുക എന്നാൽ ജീവിക്കുക: ജീവിക്കുക എന്നാൽ സ്നേഹിക്കുക. എന്നും അദ്ദേഹം സന്ദേശത്തിൽ വിശ്വാസികളെ ഓർമപ്പെടുത്തി.

രണ്ട് ദിനരാത്രങ്ങളിലായി നടത്തിയ ഈ നാല്പത് മണിക്കുർ ആരാധനയുടെ സമാപനം ശനിയാഴ്ച വൈകിട്ട് 5.30ന് നടന്ന ദിവ്യബലിയോടെയായിരുന്നു. സേക്രഡ് ഹാർട്ട് ഫോറോന വികാരി ഫാ. ഏബ്രാഹം മുത്തോലത്ത് ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിച്ചു.

ഇടവകയിലെ വിശ്വാസ സമൂഹവും സിസ്റ്റേഴ്സ്, കൈക്കാരന്മാർ, ഗായകസംഘം, ആൽത്താര ശൂശ്രൂഷികൾ, തുടങ്ങിയവരും ആരാധനയുടെ സുമമായ പ്രവർത്തനങ്ങൾക്കുവേണ്ട ക്രമീകരണങ്ങളൊരുക്കി.