+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എസ്ഡിപിഐ ജാഥക്കുനേരെയുള്ള ആക്രമണം: തികഞ്ഞ കാടത്തമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം

ജിദ്ദ: വർഗീയ വിഭജന രാഷ്ട്രീയത്തിനെതിരെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് പി. അബ്ദുൽ മജീദ് ഫൈസി നയിക്കുന്ന തെക്കൻ മേഖല ജാഥക്ക് നേരെയുള്ള സിപിഎം ആക്രമണം തികഞ്ഞ കാടത്തവും എതിരഭിപ്രായങ്ങളെ വച്ചു പൊറുപ്പിക്കി
എസ്ഡിപിഐ ജാഥക്കുനേരെയുള്ള ആക്രമണം: തികഞ്ഞ കാടത്തമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം
ജിദ്ദ: വർഗീയ വിഭജന രാഷ്ട്രീയത്തിനെതിരെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് പി. അബ്ദുൽ മജീദ് ഫൈസി നയിക്കുന്ന തെക്കൻ മേഖല ജാഥക്ക് നേരെയുള്ള സിപിഎം ആക്രമണം തികഞ്ഞ കാടത്തവും എതിരഭിപ്രായങ്ങളെ വച്ചു പൊറുപ്പിക്കില്ലെന്ന സിപിഎമ്മിന്‍റെ ഫാസിസ്റ്റു സ്വഭാവത്തിന്‍റെ ഭാഗവുമാണെന്നു ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് കമ്മിറ്റി കുറ്റപ്പെടുത്തി.

സിപിഎമ്മിന്‍റെ ഫാസിസ്റ്റു പ്രീണനം ജങ്ങൾക്കിടയിൽ തുറന്നു കാണിക്കുന്നതിൽ എസ്ഡിപിഐ യുടെ പങ്കും ജാഥക്ക് നാട് നീളെ ലഭിച്ചു കൊണ്ടിരിക്കുന്ന ജനപങ്കാളിത്തവും സിപിഎമ്മിനെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. പാർട്ടി ഉയർത്തികൊണ്ടിരിക്കുന്ന ആശയങ്ങൾ കുറിക്കു കൊള്ളുന്നു എന്നതിന്‍റെ തെളിവ് കൂടിയാണ് സിപിഎമ്മിന്‍റെ ഈ ആക്രമണം. സിപിഎമ്മിന്‍റെ ഇത്തരം ആക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും മുന്നോട്ടു വരണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

പ്രസിഡന്‍റ് ശാഹുൽ ഹമീദ് തൊഴുപ്പാടം, സെക്രട്ടറി ഹനീഫ കടുങ്ങല്ലൂർ, അലി കാരാടി, സൈനുൽ ആബിദീൻ, കൊയിസൻ ബീരാൻകുട്ടി, മുജീബ് അഞ്ചച്ചവടി, മുജീബ് കുണ്ടൂർ എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ