+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹെൽപ് ഡെസ്ക് വളന്‍റിയർമാർക്ക് ദമാം ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആദരവ്

റിയാദ്: നിയമലംഘകരില്ലാത്ത രാജ്യം എന്ന പദ്ധതിയുമായി സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്ന പൊതുമാപ്പിനോടനുബന്ധിച്ചു ഇന്ത്യൻ എംബസി ഇന്‍റർനാഷണൽ ഇന്ത്യൻ സ്കൂളിൽ തുറന്ന ഹെൽപ്ഡെസ്ക്കിൽ സ്തുത്യർഹമായ രീതിയിൽ സേവനം
ഹെൽപ്  ഡെസ്ക്  വളന്‍റിയർമാർക്ക്   ദമാം ഒഐസിസി  മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആദരവ്
റിയാദ്: നിയമലംഘകരില്ലാത്ത രാജ്യം എന്ന പദ്ധതിയുമായി സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്ന പൊതുമാപ്പിനോടനുബന്ധിച്ചു ഇന്ത്യൻ എംബസി ഇന്‍റർനാഷണൽ ഇന്ത്യൻ സ്കൂളിൽ തുറന്ന ഹെൽപ്ഡെസ്ക്കിൽ സ്തുത്യർഹമായ രീതിയിൽ സേവനം ചെയ്ത മലപ്പുറം ജില്ലയിൽ നിന്നുള്ള അംഗങ്ങളെ ഒഐസിസി ദമ്മാം മലപ്പുറം ജില്ലാകമ്മിറ്റി ആദരിച്ചു.

ഗഫൂർ വണ്ടൂർ, ഹുസ്ന ആസിഫ്, ഷിജില ഹമീദ്, സഫിയഅബ്ബാസ്, രഹ്ന മുസ്തഫ എന്നിവരെയാണ് ജില്ലാ കമ്മറ്റി മൊമെന്േ‍റാ നൽകി ആദരിച്ചത്. ഹുറൂബിലും മറ്റും പെട്ട് നാട്ടിലേക്ക് മടങ്ങാനായി ഇസി ക്കുള്ള അപേക്ഷ നൽകാനായിരുന്നു കൂടുതൽ പേരും എത്തിയിരുന്നത്. ജില്ലാ ഒഐസിസി അംഗങ്ങൾ അവർക്കുള്ള ഫോറങ്ങൾ പൂരിപ്പിച്ചു നൽകുകയും ആവശ്യമായ മറ്റു സഹായങ്ങൾ നൽകുകയും ചെയ്തു. നിയമലംഘകരായി രാജ്യത്തു തങ്ങിയിരുന്ന നിരവധി വിദേശികൾക്ക് പിഴയോ തടവോ കൂടാതെ രാജ്യം വിടാൻ പൊതുമാപ്പ് എന്ന ഈ വലിയ രാജകാരുണ്യം മുഖേനെ കഴിഞ്ഞുവെന്ന് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി വിലയിരുത്തി. ആദ്യം പ്രഖ്യാപിച്ച 90 ദിവസം എന്ന കാലാവധി നിരവധി തവണ നീട്ടിനൽകിയതിലൂടെ ഇവിടത്തെ ഭരണകൂടത്തിന്‍റെ വിദേശികളോടുള്ള ദയാവായ്പ്പാണ് വെളിവായതെന്നും അതിൽ ഇന്ത്യക്കാർ എന്നനിലക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായും ജില്ലാകമ്മിറ്റി അറിയിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം