+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂ അൽവുറൂദ് സ്കൂളിൽ വ്യത്യസ്ത പരിപാടികളുമായി ശിശുദിനാഘോഷം

ജിദ്ദ: ന്യൂ അൽവുറൂദ് ഇന്‍റർനാഷനൽ സ്കൂളിൽ ശിശുദിനാഘോഷം ശ്രദ്ധേയമായി. കുട്ടികളുടെ ദിനത്തിൽ അധ്യാപകർ ആടിയും പാടിയും വേദിയിലെത്തിയപ്പോൾ കുട്ടികൾ കരഘോഷത്തോടെ സ്വീകരിച്ചു. ഹാഫിസ് മുഹമ്മദ് അലി ഖിറാഅത്തും
ന്യൂ അൽവുറൂദ് സ്കൂളിൽ വ്യത്യസ്ത പരിപാടികളുമായി ശിശുദിനാഘോഷം
ജിദ്ദ: ന്യൂ അൽവുറൂദ് ഇന്‍റർനാഷനൽ സ്കൂളിൽ ശിശുദിനാഘോഷം ശ്രദ്ധേയമായി. കുട്ടികളുടെ ദിനത്തിൽ അധ്യാപകർ ആടിയും പാടിയും വേദിയിലെത്തിയപ്പോൾ കുട്ടികൾ കരഘോഷത്തോടെ സ്വീകരിച്ചു. ഹാഫിസ് മുഹമ്മദ് അലി ഖിറാഅത്തും ഷൗക്കത്തലി തർജുമയും നിർവഹിച്ചു. ചന്തു, സൈഫുദ്ദീൻ, കണ്ണൻ, ഹരിദാസ്, റിയാസ് പാലോളി, ജിനു പീറ്റർ, റഫീഖ് എന്നിവർ ഗാനം ആലപിച്ചു. വൈസ് പ്രിൻസിപ്പൽ പീറ്റർ റൊണാൾഡ് ശിശുദിന സന്ദേശം നൽകി. ഹെഡ് ബോയ് അബ്ദുറഹ്മാൻ പ്രസംഗിച്ചു. ഇൻസാഫ് അവതാരകനായി. ഉദ്ഘാടന സെഷനുശേഷം കുട്ടികൾ വർണാഭമായ പരിപാടികൾ അവതരിപ്പിച്ചു. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെ അധികരിച്ച് നടത്തിയ പ്രഛന്നവേഷ മത്സരത്തിൽ വിവിധ വിഭാഗങ്ങളിൽ അബ്ദുൽ സമദ്, ഭുവൻ ചന്ദ്, മുഹമ്മദ് ഇസ്ലാം, അഫ്നാൻ മുഹമ്മദ് എന്നീ വിദ്യാർഥികൾ ഒന്നാം സ്ഥാനം നേടി. സയ്യിദ് താഹ, സരീം അഹ്മദ്, മുഹമ്മദ് അബ്ദുൽ മുഖ്സിത്ത്, മുഹമ്മദ് ഹനീഫ്ഖാൻ എന്നിവർ രണ്ടാം സ്ഥാനവും അഭിനവ് ജോഷ്വ, മിലൻ ദീപക്, ഇമാദ് അലി, അഹ്മദ് ഹയാൻ, മുഹമ്മദ് ഭോജനി എന്നീ കുട്ടികൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

റിപ്പോർട്ട്: മുസ്തഫ കെ.ടി പെരുവല്ലൂർ