+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂത്ത് ഇന്ത്യ ഫുട്ബോൾ ക്ലബ് ജഴ്സി പ്രകാശനം നടത്തി

ജിദ്ദ: പ്രമുഖ മലയാളി ഫുട്ബോൾ ക്ലബ് ആയ യൂത്ത് ഇന്ത്യ ഫുട്ബോൾ ക്ലബ് പുതിയ സീസണിലേക്കുള്ള തങ്ങളുടെ ജഴ്സി പ്രകാശനം നടത്തി. യൂത്ത് ഇന്ത്യ രക്ഷാധികാരി കെ.കെ നിസാർ, ചാപ്റ്റർ പ്രസിഡന്‍റ് ഉമറുൽ ഫാറുഖ് ,സെക്
യൂത്ത് ഇന്ത്യ ഫുട്ബോൾ ക്ലബ് ജഴ്സി പ്രകാശനം നടത്തി
ജിദ്ദ: പ്രമുഖ മലയാളി ഫുട്ബോൾ ക്ലബ് ആയ യൂത്ത് ഇന്ത്യ ഫുട്ബോൾ ക്ലബ് പുതിയ സീസണിലേക്കുള്ള തങ്ങളുടെ ജഴ്സി പ്രകാശനം നടത്തി. യൂത്ത് ഇന്ത്യ രക്ഷാധികാരി കെ.കെ നിസാർ, ചാപ്റ്റർ പ്രസിഡന്‍റ് ഉമറുൽ ഫാറുഖ് ,സെക്രട്ടറി മുനീർ ഇബ്രാഹിം എന്നിവർ സന്നിഹിതരായിരുന്നു. സോക്കർ ടീം ക്ലബ് ജേഴ്സി പ്രകാശനം സിഫ് ജനറൽ സെക്രട്ടറി ഷബീർ അലി നിർവഹിച്ചു.ചടങ്ങിൽ സംബന്ധിച്ചവർക്കായി ഫുട്ബോൾ നിയമങ്ങൾ ഉൾപ്പെടുത്തികൊണ്ട് അദ്ദേഹം അവയർനെസ് ക്ലാസ് നൽകി. യൂത്ത് ഇന്ത്യ ക്ലബ് മാനേജർ ഹഫീസ് റഹ്മാൻ സ്വാഗതവും സ്പോർട്സ് കോർഡിനേറ്റർ അജ്മൽ അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: മുസ്തഫ കെ.ടി പെരുവല്ലൂർ