+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എംഎംഎഫ് കുവൈത്ത് ഉപന്യാസ മത്സരം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം പത്താം വാർഷിക പരിപാടികളുടെ ഭാഗമായി കുവൈത്തിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഉപന്യാസ മത്സരം സംഘടിപ്പിച്ചു. കുവൈത്തി
എംഎംഎഫ് കുവൈത്ത് ഉപന്യാസ മത്സരം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം പത്താം വാർഷിക പരിപാടികളുടെ ഭാഗമായി കുവൈത്തിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഉപന്യാസ മത്സരം സംഘടിപ്പിച്ചു. കുവൈത്തിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. ന്ധനോട്ട് നിരോധനം പ്രത്യാഘാതങ്ങൾ-പ്രയോജനങ്ങൾ’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് മത്സരം നടന്നത്.

ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ സീനിയർ പ്രിൻസിപ്പൽ ഡോ. ബിനുമോൻ മത്സരം ഉദ്ഘാടനം ചെയ്തു.

മീഡിയ ജനറൽ കണ്‍വീനർ ഹിക്ക്മത്ത് ടി വി അധ്യക്ഷത വഹിച്ച ചടങ്ങിൽ ചടങ്ങിൽ സജീവ് കെ പീറ്റർ സ്വാഗതവും ആശംസകൾ അർപ്പിച്ച് നിജാസ് കാസിം, സത്താർ കുന്നിൽ, റെജി ഭാസ്കർ, മുഹമ്മദ് റിയാസ്, അനിൽ കേളോത്ത്, ഹംസാ പയ്യന്നൂർ, ഹബീബ് മുറ്റിച്ചൂർ, സലിം കോട്ടയിൽ, അസീസ് തിക്കോടി, ഇസ്മയിൽ പയ്യോളി എന്നിവർ സംസാരിച്ചു. ഗിരീഷ് ഒറ്റപ്പാലം നന്ദിയും പറഞ്ഞു. വിജയികൾക്ക് സ്വർണ്ണമെഡലും സർട്ടിഫിക്കറ്റുകളും മീഡിയ ഫോറത്തിന്‍റെ വാർഷിക പരിപാടിയിൽ വെച്ച് സമ്മാനിക്കും. മത്സര ഫലം ഡിസംബർ രണ്ടാം വാരത്തോടെ പ്രഖ്യാപിക്കുമെന്നു ഭാരവാഹികൾ അറീയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ