+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാദി വെള്ളപ്പൊക്കത്തിൽ കാണാതായ മലയാളി വിദ്യാർഥിക്കുവേണ്ടി തിരിച്ചിൽ ശക്തമാക്കി

ഷാർജ: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ യുഎഇയിലെ റാസൽ ഖൈമയിൽനിന്നും ഒഴുക്കിൽപ്പെട്ട് കാണാതായ മലയാളി വിദ്യാർഥിക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. രക്ഷാപ്രവർത്തനത്തിൽ ഷാർജ പോലീസിനൊപ്പം ദുബ
വാദി വെള്ളപ്പൊക്കത്തിൽ കാണാതായ മലയാളി വിദ്യാർഥിക്കുവേണ്ടി തിരിച്ചിൽ ശക്തമാക്കി
ഷാർജ: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ യുഎഇയിലെ റാസൽ ഖൈമയിൽനിന്നും ഒഴുക്കിൽപ്പെട്ട് കാണാതായ മലയാളി വിദ്യാർഥിക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. രക്ഷാപ്രവർത്തനത്തിൽ ഷാർജ പോലീസിനൊപ്പം ദുബായ് പോലീസിന്‍റെ വ്യോമ വിഭാഗവും പങ്കുചേരുന്നുണ്ട്.

വ്യാഴാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തിൽ എറണാകുളം സ്വദേശിയായ ആൽബർട്ട് ജോയി (18) നെയാണ് കാണാതായത്. ആൽബർട്ടിനൊപ്പം വാഹനത്തിൽ സഞ്ചരിച്ച അഞ്ച് സുഹൃത്തുക്കളെ സ്വദേശികൾ രക്ഷപ്പെടുത്തിയിരുന്നു.

ദീർഘനാളുകളായി റാസൽ ഖൈമയിൽ കഴിയുന്ന ആൽബർട്ടിന്‍റെ മാതാപിതാക്കൾ അപകടസമയത്ത് നാട്ടിലായിരുന്നു. സംഭവം അറിഞ്ഞ ഉടൻ അപകട സ്ഥലത്തേയ്ക്ക് യാത്ര തിരിച്ചിട്ടുണ്ട്. എൻജിനിയറിംഗ് വിദ്യാർഥിയാണ് ആൽബർട്ട്.