+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസിൽ ഏകദിന കോണ്‍സുലർ ക്യാന്പ് 18 ന്

ഫ്രിസ്ക്കൊ: ഹൂസ്റ്റണ്‍ കോണ്‍സുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഏകദിന കോണ്‍സുലർ ക്യാന്പ് സംഘടിപ്പിക്കുന്നു. നവംബർ 18 ന് (ശനി) ഫിസ്ക്കൊ ഇന്‍റിപെന്‍റൻസ് പാർക്ക് വെയിലുള്ള കാര്യസിദ്ധി ഹനുമാൻ ക്ഷേത്രത്തിൽ രാവിലെ
ഡാളസിൽ ഏകദിന കോണ്‍സുലർ ക്യാന്പ് 18 ന്
ഫ്രിസ്ക്കൊ: ഹൂസ്റ്റണ്‍ കോണ്‍സുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഏകദിന കോണ്‍സുലർ ക്യാന്പ് സംഘടിപ്പിക്കുന്നു. നവംബർ 18 ന് (ശനി) ഫിസ്ക്കൊ ഇന്‍റിപെന്‍റൻസ് പാർക്ക് വെയിലുള്ള കാര്യസിദ്ധി ഹനുമാൻ ക്ഷേത്രത്തിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ് ക്യാന്പ്.

ഡാളസിലെ വിവിധ അസോസിയേഷനുകളും ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസും ക്യാന്പിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

ഒസിഐ കാർഡ്, വീസ, റിണൻസിയേഷൻ സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിനുള്ള പൂരിപ്പിച്ച അപേക്ഷകൾ ക്യാന്പിൽ ഉദ്യോഗസ്ഥന്മാർ പരിശോധിച്ചതിനുശേഷം ഹൂസ്റ്റണ്‍ സികെജിഎസിന് അയച്ചുകൊടുക്കാവുന്നതാണ്. ഹൂസ്റ്റണ്‍ കോണ്‍സുലർ ജനറൽ ഓഫ് ഇന്ത്യ ക്യാന്പിൽ പങ്കെടുത്ത് സംശയങ്ങൾക്ക് പരിഹാരം നിർദേശിക്കുന്നതാണ്. വിവരങ്ങൾക്ക്: 713 626 2148.

റിപ്പോർട്ട്: പി.പി. ചെറിയാൻ