+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നൊസ്റ്റാൾജിയ അബുദാബിക്ക് പുതിയ നേതൃത്വം

അബുദാബി: അബുദാബിയിലെ കലാ സാംസ്കാരിക സംഘടനയായ നൊസ്റ്റാൾജിയ അബുദാബി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി മുഹമ്മദ്നഹാസ് (പ്രസിഡന്‍റ്), നാസർ സയിദ് (വൈസ് പ്രസിഡന്‍റ്), മനോജ് ബാലകൃഷ്ണൻ (
നൊസ്റ്റാൾജിയ അബുദാബിക്ക് പുതിയ നേതൃത്വം
അബുദാബി: അബുദാബിയിലെ കലാ സാംസ്കാരിക സംഘടനയായ നൊസ്റ്റാൾജിയ അബുദാബി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി മുഹമ്മദ്നഹാസ് (പ്രസിഡന്‍റ്), നാസർ സയിദ് (വൈസ് പ്രസിഡന്‍റ്), മനോജ് ബാലകൃഷ്ണൻ (ജനറൽ സെക്രട്ടറി), മുജീബ് (ജോയിന്‍റ് സെക്രട്ടറി), സുധീർ കുഞ്ഞ് (ട്രഷറർ), കണ്ണൻ കരുണാകരൻ (ജോയിന്‍റ് ട്രഷറർ) എന്നിവരേയും രക്ഷാധികാരികളായി അഹദ് വെട്ടൂർ, നൗഷാദ് ബഷീർ, ചീഫ് കോഓർഡിനേറ്ററായി രെഹിൻ സോമൻ, കലാവിഭാഗം കണ്‍വീനറായി വിഷ്ണു മോഹൻദാസ്, സാഹിത്യ വിഭാഗം കണ്‍വീനറായി ജയൻ മണന്പൂർ, കായിക വിഭാഗം കണ്‍വീനറായി അനാർഖാൻ, ഇവന്‍റ് കോഓർഡിനേറ്ററായി സിർജാൻ, ബൈസൽ എന്നിവരേയും തെരഞ്ഞെടുത്തു. വനിതാ വിഭാഗം കണ്‍വീനറായി സൗദ നാസറും ബാലവേദി പ്രസിഡന്‍റായി നൂറ നുജൂം തെരഞ്ഞെടുക്കപ്പെട്ടു.

മലയാളി സമാജത്തിൽ നടന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡന്‍റ് അനിൽകുമാറിന്‍റെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സജീം സുബൈർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അഹദ് വെട്ടൂർ, നൗഷാദ് ബഷീർ, അനിൽകുമാർ, നഹാസ്, മോഹൻകുമാർ, നാസർ സൈദ് തുടങ്ങിയവർ പ്രസംഗിച്ചു.

പുതിയ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം നവംബർ 24 ന് (വെള്ളി) നൊസ്റ്റാൾജിയ വർണോത്സവം 2017 എന്ന പേരിൽ അബുദാബി മലയാളി സമാജത്തിൽ വച്ച് വിവിധ കലാപരിപാടികളുടെ അകന്പടിയോടെ നടക്കും.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള