+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിക്കാഗോ മലയാളി അസോസിയേഷൻ ഫുഡ് ഡ്രൈവ് 28 ന്

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഫുഡ് ഡ്രൈവ് നടത്തുന്നു. നവംബർ 28 നു (ചൊവ്വ) വൈകുന്നേരം ഡെസ്പ്ലെയിൻസിലുള്ള കാത്തലിക് ചാരിറ്റീസിലാണ് ചടങ്ങുകൾ. ഭവനരഹിതരു
ഷിക്കാഗോ മലയാളി അസോസിയേഷൻ ഫുഡ് ഡ്രൈവ് 28 ന്
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഫുഡ് ഡ്രൈവ് നടത്തുന്നു. നവംബർ 28 നു (ചൊവ്വ) വൈകുന്നേരം ഡെസ്പ്ലെയിൻസിലുള്ള കാത്തലിക് ചാരിറ്റീസിലാണ് ചടങ്ങുകൾ.

ഭവനരഹിതരും നിരാലംബരുമായ ആളുകൾക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന പരിപാടിക്ക് ആവശ്യമായ തുക മലയാളി അസോസിയേഷൻ ബോർഡ് അംഗങ്ങളിൽനിന്നാണ് സമാഹരിച്ചത്. വൈസ് പ്രസിഡന്‍റ് ജോണ്‍സൻ കണ്ണൂക്കാടൻ ആണ് ഇതിനു നേതൃത്വം നൽകിയത്.

പങ്കെടുക്കാൻ താല്പര്യമുള്ളവർ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് കാത്തലിക് ചാരിറ്റീസിൽ (1717 Rand Rd, Desplaines, IL) എത്തുക.

ഇതുപോലെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ ഷിക്കാഗോയിലും നാട്ടിലുമായി ഷിക്കാഗോ മലയാളി അസോസിയേഷൻ നടത്തുന്പോൾ സഹകരിക്കുവാൻ ആഗ്രഹിക്കുന്നവർ ഭാരവാഹികളുമായി ബന്ധപെടുക. സംഭാവനകൾ എല്ലാം നികുതി വിമുക്തമായിരിക്കും.

ഫുഡ് ഡ്രൈവിന് ഭാരവാഹികളായ രഞ്ജൻ എബ്രഹാം, ജിമ്മി കണിയാലി , ഫിലിപ്പ് പുത്തൻപുരയിൽ, ജിതേഷ് ചുങ്കത്, ഷാബു മാത്യു, അച്ചൻ കുഞ്ഞു മാത്യു, ചാക്കോ തോമസ് മറ്റത്തിൽപറന്പിൽ , ജേക്കബ് മാത്യു പുറയംപള്ളിൽ, ജോഷി മാത്യു പുത്തൂരാൻ, ജോഷി വള്ളിക്കളം, ജോസ് സൈമണ്‍ മുണ്ടപ്ലാക്കിൽ, മത്തിയാസ് പുല്ലാപ്പള്ളിൽ, മനു നൈനാൻ, ഷിബു മുളയാനികുന്നേൽ, സിബിൾ ഫിലിപ്പ്, സ്റ്റാൻലി കളരിക്കമുറി, സണ്ണി മൂക്കെട്ട്, സക്കറിയ ചേലക്കൽ, ടോമി അന്പേനാട്ട്, ബിജി സി മാണി തുടങ്ങിയവർ നേതൃത്വം നൽകും.