ബെർലിൻ: ഹോളണ്ടിന്റെ പ്രൊഫഷണൽ ബാഡ്മിന്റണ്‍ താരം എറിക് മൈജിസ് (26) വാഹനാപകടത്തിൽ മരിച്ചു. വ്യാഴാഴ്ച രാവിലെ ജർമനിയിലെ മ്യൂൾഹൈം അൻ ഡെർ റൂറിൽ പരിശീലനത്തിനായി വരവേ അ 3 ഹൈവേയിലുണ്ടായ അപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ മൈജിസ് ഇന്നു രാവിലെയാണ് മരിച്ചത്.
കാറിന്റെ പിൻ സീറ്റിലിരുന്ന മൈജിസിന്റെ പൂർണഗർഭിണിയായ ഭാര്യ ബ്രിർഗിറ്റും, കൂടെയുണ്ടായിരുന്ന കളിക്കാരനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിൽസയിലാണ്. ട്രാഫിക് ജാമുകൾക്കിടയിൽപ്പെട്ട കാറിലേയ്ക്ക് അതിവേഗത്തിൽ പാഞ്ഞുവന്ന ട്രക്ക് ഇടിച്ചു കേറുകയായിരുന്നു. അപകടം നടന്നയുടനെ ഹെലികോപ്റ്റർ ആംബുലൻസെത്തിയാണ് മൈജിസിനെ ആശുപത്രിയിൽ എത്തിച്ചത്.
ജർമൻ ബാഡ്മിന്റണ്‍ ലീഗയിൽ കളിയ്ക്കുന്ന താരമായ മൈജിസ് ഇന്തോനേഷ്യയിൽ 2015ൽ നടന്ന ബാഡ്മിന്റണ്‍ വേൾഡ് ചാന്പ്യൻഷിപ്പിൽ മൽസരിച്ചിട്ടുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഹോളണ്ട് ബാഡ്മിന്റണ്‍ താരം എറിക് മൈജിസ് വാഹനാപകടത്തിൽ മരിച്ചു
10:01 PM Nov 17, 2017 | Deepika.com