സമത്വസുന്ദരമായ ലോകം സ്വപ്നം കണ്ട് മൂലധനം എന്ന സൈദ്ധാന്തിക ഗ്രന്ഥം മാർക്സ് രചിച്ചിട്ട് 150 വർഷങ്ങളും അതേ തുടർന്ന് റഷ്യയിൽ സംഭവിച്ച ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ നൂറാം വാർഷികവും ആഘോഷിക്കുന്ന വേളയിലെ കേരളപ്പിറവി അതീവ രാഷ്ട്രീയ പ്രാധാന്യമുള്ളതാണെന്ന് ഹർസേവ് ബൈൻസ് അഭിപ്രായപ്പെട്ടു. ചേതന യുകെ പ്രസിഡന്റ് വിനോ തോമസ് അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ ചേതന യുകെ ട്രഷറർ ലിയോസ് പോൾ സ്വാഗതവും ഓക്സ്ഫോർഡ് യൂണിറ്റ് സെക്രട്ടറി ഏബ്രഹാം മാരാമൻ നന്ദിയും പറഞ്ഞു.
സമൂഹത്തിലെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന നിരവധി വ്യക്തികൾ പങ്കെടുത്ത സമ്മേളനത്തിൽ ചേതന യുകെ സെക്രട്ടറി ശ്രീകുമാർ, ചേതന വൈസ് പ്രസിഡന്റും യുക്മ വൈസ് പ്രസിഡന്റുമായ സുജൂ ജോസഫ്, ഓക്സ്ഫോഡിലെ മലയാളി സമാജം പ്രസിഡന്റും യുക്മ റീജിയണൽ പ്രസിഡന്റും ആയ വർഗ്ഗീസ് ചെറിയാൻ, ഓക്സ്ഫോർഡ് മലയാളി സമാജം പ്രസിഡന്റ് പ്രമോദ് കുമരകം, ബെറിൻസ്ഫിൽഡിലെ മലയാളി കൂട്ടായ്മയായ ഒരുമയുടെ പ്രസിഡന്റ് ജോജി സെബാസ്റ്റ്യൻ, ബിസ്റ്റർ മലയാളി സമാജത്തിന്റെ പ്രതിനിധി അജി പോൾ, സേവനം യുകെ ഭാരവാഹി ബൈജു പാലക്കൽ തുടങ്ങിയവർ അഭിസംബോധന ചെയ്ത് സംസാരിച്ചു. സമ്മേളനാനന്ദരം അരങ്ങേറിയ വർണാഭമായ കലാസന്ധ്യയിൽ ഓക്സ്ഫോർഡിലെയും ബെറിൻസ്ഫിൽഡിലെയും നിരവധി കലാകാര·ാരും കലാകാരികളും മാറ്റുരച്ചപ്പോൾ സദസ്യർക്ക് അക്ഷരാർത്ഥത്തിൽ അതൊരു വിസ്മയമായി അനുഭവപ്പെട്ടു.
റിപ്പോർട്ട്: ലിയോസ് പോൾ