ന്യൂയോർക്ക്: ഫൊക്കാന ന്യൂജേഴ്സി റീജണൽ കണ്‍വൻഷനിൽ ചാണ്ടി ഉമ്മൻ മുഖ്യ അഥിതിയായി പങ്കെടുക്കും. ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) യുടെ പതിനെട്ടാമത് ദേശീയ കണ്വൻഷൻ 2018 ജൂലൈ 4 മുതൽ 7 വരെ ഫിലഡൽഫിയായിലെ വാലി ഫോർജ് കണ്വൻഷൻ സെന്റർ ആൻഡ് കസിനോയിൽ നടക്കുന്ന ഫൊക്കാനാ നാഷണൽ കണ്‍വൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ജനകീയ പിന്തുണയോടെ ഓരോ റീജണുകളിലും സംഘടിപ്പിക്കുന്ന കിക്ക്ഓഫിന് വന്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഫൊക്കാന ഭാരവാഹികൾ അറിയിച്ചു.
ഫൊക്കാന ന്യൂജേഴ്സി റീജണൽ കണ്വൻഷൻ നവംബർ 19ന് ഇസ്ലിനിലുള്ള ബിരിയാണി പോട്ട് ബാങ്കറ്റ് ഹാളിൽ (675 U.S 1, Iselin, NJ 08830) നടത്തുപ്പെടുന്നത്. വൈകുന്നേരം അഞ്ചു മുതൽ നടത്തുന്ന കണ്വൻഷൻ മഞ്ച്, നാമം, കെസിഫ്, പന്പ എന്നീ സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് നടത്തുന്നതെന്ന് ന്യൂജേഴ്സി റീജണൽ വൈസ് പ്രസിഡന്റ് ദാസ് കണ്ണംകുഴിയിൽ അറിയിച്ചു. ഫൊക്കാന കണ്‍വൻഷന്റെ രജിസ്ട്രേഷൻ കിക്ക്ഓഫ് ഇതോടൊപ്പം നടത്തുന്നതായിരിക്കും.
ഫൊക്കാന പ്രസിഡന്റ് തന്പി ചാക്കോയും, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പോസ്പ്പ്, ട്രഷറർ ഷാജി വർഗീസ്, എക്സി. വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ, കണ്വൻഷൻ ചെയർമാൻ മാധവൻ ബി നായർ , ഫൗണ്ടേഷൻ ചെയർ പോൾ കറുകപ്പിള്ളിൽ, ഫൊക്കാന കണ്വൻഷൻ ആത്മീയ മതസൗഹാർദ സമിതി ചെയർമാൻ ടി. എസ് ചാക്കോ, ബോർഡ് ഓഫ് ട്രസ്റ്റിസ് ചെയർമാൻ ജോർജി വർഗീസ്, മഞ്ച് പ്രസിഡന്റ് സജിമോൻ ആന്റണി, നാമം പ്രസിഡന്റ് മാലിനി നായർ, ട്രസ്റ്റിബോർഡ് സെക്രട്ടറി ടറൻസോണ് തോമസ്, ട്രസ്റ്റിബോർഡ് വൈസ് പ്രസിഡന്റ് ലീല മാരേട്ട് തുടങ്ങി നിരവധി ദേശീയ നേതാക്കളും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും കിക്ക്ഓഫിൽ പങ്കെടുക്കും.
കുട്ടികളുടെയും മുതിർന്നവരുടെയുമായ വിവിധ കലാപരിപാടികളാണ് ഫൊക്കാന റീജണൽ കണ്‍വൻഷനോടൊപ്പം ചിട്ട പെടുത്തിയിട്ടുള്ളത്. കേരളീയ സംസ്കാരവും കലകളും മലയാള ഭാഷയും പുത്തൻ തലമുറയിലേക്ക് പകർന്നു കൊടുക്കുക എന്നതാണ് ഫൊക്കാനയുടെ ഉദ്ദേശം.
എല്ലാ മലയാളി സ്നേഹിതരെയും ഈ സമ്മേളനത്തിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നുതായി ഫൊക്കാന റീജണ്‍ വൈസ് പ്രസിഡന്റ് ദാസ് കണ്ണംകുഴിയിൽ കണ്വൻഷൻ ഭാരവാഹികളായ ദേവസി പാലാട്ടി, ഡോ. സുജ ജോസ്, ഡോ. ഗീതേഷ് തന്പി, സജിത്ത് ഗോപിനാഥ്, വിനീത നായർ, ജോയി ചക്കപ്പൻ, എൽഡോ പോൾ, ഫ്രാൻസിസ് കരക്കാട്ട്, ആന്റണി കുര്യൻ, ഉമ്മൻ ചാക്കോജ്, റ്റി.എം . ശാമുവൽ, രഞ്ജിത് പിള്ള, ഉമ്മൻ ചാക്കോ, ഫ്രാൻസിസ് തടത്തിൽ എന്നിവർ അറിയിച്ചു.
റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്