ന്യൂഡൽഹി: ഗുരുഗ്രാം തിരുഹൃദയ ദേവാലയത്തിൽ ഈശോയുടെ തിരുഹൃദയത്തിന്റെയും പരി. കന്യകാമറിയത്തിന്റെയും ഭാരത അപ്പസ്തോലൻ മാർതോമാ ശ്ലീഹായുടെയും സംയുക്ത തിരുനാൾ നവംബർ 19 ഞായറാഴ്ച ആഘോഷമായി നടക്കപ്പെടും.
തിരുനാൾ ആരംഭമായ നവംബർ 17 വെള്ളിയാഴ്ച വൈകിട്ട് 7.30ന് വികാരി റവ. ഫാ. സിറിയക് തുണ്ടിയിൽ സിഎംഐയുടെ കാർമികത്വത്തിൽ കോടിയേറ്റും. തുടർന്ന് വി. കുർബാന, ലദീഞ്ഞ്, നൊവേനയും നടക്കും.
18 ശനിയാഴ്ച രാവിലെ 7ന് വി. കുർബാന, നിത്യസഹായ മാതാവിന്റെ നൊവേന എന്നിവ ഉണ്ടായിരിക്കും. മുഖ്യ തിരുനാൾ ദിനമായ 19 ഞായറാഴ്ച വൈകുന്നേരം നാലിന് ഫാ. റോമൽ കണിയാംപറന്പിൽ(വികാരി സെന്റ് ജോസഫ് ചർച്ച്, കാൽക്കജി) മുഖ്യ കാർമികത്വത്തിൽ തിരുനാൾ കുർബാന നടക്കപ്പെടും. തുടർന്ന് സന്ദേശം, ലദീഞ്ഞ്, പ്രദക്ഷിണം, പഞ്ചാരിമേളം, തിരുശേഷിപ്പ് വന്ദനം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9349908990
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്