+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിട്രോയിറ്റ് സെന്‍റ് മേരീസ് ക്നാനായ ദേവാലയത്തിൽ കൊന്തപത്തും പാരിഷ്ഡേയും ആചരിച്ചു

ഡിട്രോയിറ്റ്: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഒക്ടോബർ 13നു (ഫാത്തിമായിൽ പരിശുദ്ധമാതാവ്, പ്രത്യക്ഷപ്പെട്ടതിന്‍റെ 100ാം വർഷം സഭയിൽ ആചരിക്കുന്ന ദിനം) ആരംഭിച്ച പത്തു ദിവസത്തേക്ക് തുടർച
ഡിട്രോയിറ്റ് സെന്‍റ് മേരീസ് ക്നാനായ  ദേവാലയത്തിൽ കൊന്തപത്തും പാരിഷ്ഡേയും ആചരിച്ചു
ഡിട്രോയിറ്റ്: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഒക്ടോബർ 13-നു (ഫാത്തിമായിൽ പരിശുദ്ധമാതാവ്, പ്രത്യക്ഷപ്പെട്ടതിന്‍റെ 100-ാം വർഷം സഭയിൽ ആചരിക്കുന്ന ദിനം) ആരംഭിച്ച പത്തു ദിവസത്തേക്ക് തുടർച്ചയായ ജപമാല ആചരണവും വി.കുർബാനയും ഭക്തിയോടെ ആചരിച്ച് ഒക്ടോബർ 22 -നു പാരിഷ്ഡേ ആഘോഷത്തോടെ അവസാനിച്ചു.

ഒക്ടോബർ 22-ാം തീയതി ഞായറാഴ്ച വൈകുന്നേരം നാലിനു ജപമാല ആരംഭിച്ച് ഇടവക വികാരി ബഹു. രാമച്ചനാട്ട് ഫിലിപ്പച്ചനും കപ്പൂച്ചിൻ സഭാംഗങ്ങളും പ്രശസ്തമായ ഡിട്രോയിറ്റ് സൊളനാസ് കേസി സെന്‍ററിൽ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ചൂരപ്പാടത്ത് ബിജു അച്ചനും ബഹു. നിരപ്പേൽ ജോസഫ് അച്ചനും വി. കുർബാന അർപ്പിച്ചു. തുടർന്നു പ്രോഗ്രാം കോർഡിനേറ്റർ സിമി തൈമാലിലിന്‍റെയും, എയ്ഞ്ചൽ തൈമാലിലിന്‍റെയും അമ്മു മൂലക്കാട്ടിന്‍റെയും നേതൃത്വത്തിൽ മൂന്ന് വയസുമുതൽ പ്രായമുള്ള കുട്ടികൾ മുതൽ നല്ലൊരു ശതമാനം ഇടവകാംഗങ്ങളെയും അണിനിരത്തി രണ്ടരമണിക്കൂർനേരം കലാസന്ധ്യ അവതരിപ്പിച്ചു. ഏയ്ഞ്ചൽ തൈമാലിലും അമ്മു മൂലക്കാട്ടും സ്വാഗതപ്രസംഗവും, അൽമായ സംഘടനകളുടെ ഭാരവാഹികൾ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.

കെ.സി.എസ് ഡിട്രോയിറ്റ് വിൻസർ പ്രസിഡന്‍റ് രാജു കക്കാട്ടിൽ ആശംസാ പ്രസംഗവും പ്രോഗ്രാം കോർഡിനേറ്റർ സിമി തൈമാലിൽ നന്ദിയും പറഞ്ഞു. ജെയിസ് കണ്ണച്ചാൻപറന്പിൽ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം