ലോസ് ആഞ്ചലസ്: അമേരിക്കയിലെ കലിഫോർണിയയിൽ പലചരക്കുകടയിൽ കൊള്ള നടത്താനെത്തിയ നാലംഗ സംഘത്തിന്റെ വെടിയേറ്റ് ഇന്ത്യൻ വിദ്യാർഥി മരിച്ചു. പഞ്ചാബ് സ്വദേശി ധരംപ്രീത് സിംഗ് ജാസർ(21) ആണു കൊല്ലപ്പെട്ടത്. അക്രമി സംഘത്തിലുണ്ടായിരുന്ന ഇന്ത്യൻ വംശജൻ അത്വാളി(23)നെ പോലീസ് അറസ്റ്റ് ചെയ്തു.
മൂന്നു വർഷം മുന്പ് സ്റ്റുഡൻറ് വീസയിലെത്തിയ ജാസർ ഫ്രസ്നോ സിറ്റിയിലെ കടയിൽ പാർട്ട്ടൈം ജോലി ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച രാത്രി കൊള്ള നടത്താനെത്തിയ സംഘത്തിന്റെ വെടിയേറ്റു മരിക്കുകയായിരുന്നു. കടയിൽ സാധനം വാങ്ങാനെത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്.