ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹി ഉപേക്ഷിക്കാൻ വിദേശരാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുടെ നീക്കം. ഡൽഹിയിൽ ജീവിക്കാനാവുന്നില്ലെന്നു ചൂണ്ടിക്കാട്ടി വിദേശ രാജ്യങ്ങളിലെ അംബാസിഡർമാരും നയതന്ത്ര പ്രതിനിധികളിൽ പലരും സ്വന്തം രാജ്യത്തേക്കു മടങ്ങുന്നതിനോ ഡൽഹിയിൽ നിന്നു മാറുന്നതിനോ അനുമതി തേടി. നിലവിലുള്ള അവസ്ഥ ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാക്കുന്നതിനാൽ കോസ്റ്റാറിക്ക അംബാസിഡർ മരിയേല ക്രൂസ് അൽവാറെസ് ബംഗളൂരുവിലേക്കു മാറുകയാണെന്ന് അറിയിച്ചു. മലിനീകരണം രൂക്ഷമായതു ചൂണ്ടിക്കാട്ടി മെക്സിക്കൻ അംബാസിഡറും രംഗത്തെത്തി.
അന്തരീക്ഷ മലിനീകരണം കൊച്ചുകുട്ടികളെ വരെ രൂക്ഷമായി ബാധിക്കുന്പോഴും രാഷ്ട്രീയം പറഞ്ഞ് സർക്കാരുകളും പാർട്ടികളും അടിയുണ്ടാക്കുന്നതു ചൂണ്ടിക്കാട്ടിയാണ് മെക്സിക്കൻ അംബാസിഡർ മെൽബ പരിയ രംഗത്തെത്തിയത്. രാഷ്ട്രീയം മറന്ന് മലിനികരണത്തിനെതിരേ പോരാടുകയാണ് വേണ്ട തെന്നു അവർ അഭിപ്രായപ്പെട്ടു. പ്രതിരോധം സ്വീകരിക്കേണ്ടിടത്ത് രാഷ്ട്രീയത്തിനു കാര്യമില്ല. 2.5 ദശലക്ഷം ആളുകൾ മരിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ലോകത്തെ ഏറ്റവും കൂടുതൽ മലിനീകരിക്കപ്പെട്ട 25 പട്ടണങ്ങളിൽ പത്തെണ്ണവും ഇന്ത്യയിലാണ്. ഈ അവാർഡ് അഭിമാന പൂർവം കൊണ്ടുനടക്കേണ്ട താണോയെന്നും അവർ ചോദിച്ചു.
തായ്ലൻഡ് അംബാസിഡറും സ്വദേശത്തേക്കു മടങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞാഴ്ച ബാംങ്കോക്ക് ആസ്ഥാനത്തേക്കു കത്തയച്ചിരുന്നു. ഡൽഹിയിലെ ജോലി നിർവഹണം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് തായ് അംബാസിഡറും കത്തയച്ചത്.