വിയന്ന: ഒൗദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി വിയന്നയിലെത്തിയ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് വേൾഡ് മലയാളി ഫെഡറേഷന്റെ ഓസ്ട്രിയ പ്രൊവിൻസിന്റെ നേതൃത്വത്തിൽ വിയന്ന അന്തരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി.
സംഘടനയുടെ പ്രസിഡന്റ് തോമസ് പടിഞ്ഞാറേകാലയുടെ നേതൃത്വത്തിലുള്ള സംഘം എയർപോർട്ടിലെത്തി അദ്ദേഹത്തെ പൊന്നാട അണിയിച്ചു സ്വീകരിച്ചു. യുറോപ്യൻ കോഓർഡിനേറ്റർ വർഗീസ് പഞ്ഞിക്കാരൻ, ജോയിന്റ് സെക്രട്ടറി പോളി കിഴക്കേക്കര, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അസിസ്സ് പുള്ളോർശങ്ങാടൻ എന്നിവരും സന്നിഹിതരായിരുന്നു.
ഡബ്ല്യുഎംഎഫിന്റെ രക്ഷാധികാരി കൂടിയായ മുനവ്വറലി ശിഹാബ് തങ്ങൾ നവംബർ 17 വെള്ളിയാഴ്ച ഓസ്ട്രിയയിലെ ഡബ്ല്യുഎംഎഫ് പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തും.
റിപ്പോർട്ട്: ജോബി ആന്റണി
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് വിയന്നയിൽ സ്വീകരണം
10:19 PM Nov 16, 2017 | Deepika.com