ജിദ്ദ: വിവിധ പ്രവാസി ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനങ്ങളുമായി ബഹ്റൈനിൽ നടന്ന എസ്കെഎസ്എസ്എഫ് ഗ്ലോബൽ മീറ്റിന് പരിസമാപ്തി. ഗൾഫിൽ നിന്നും ജോലി നഷ്ടപ്പെട്ടു തിരിച്ചെത്തുന്ന പ്രവാസികൾക്ക് പുനരധിവാസമുൾപ്പെടെയുള്ള പദ്ധതികൾക്ക് കേന്ദ്ര കേരള സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തുക, പ്രവാസികളുമായി ബന്ധപ്പെട്ട് നിലവിലുള്ള സർക്കാർ പദ്ധതികളെ കുറിച്ചു ബോധവത്കരണ സെമിനാറുകൾ സംഘടിപ്പിക്കുക, ഗൾഫ് രാഷ്ട്രങ്ങളിൽ ലഭ്യമായ തൊഴിലവസരങ്ങളുടെ വിവരം പ്രവാസികളിലേക്കെത്തിക്കുകയും അനുയോജ്യമായ ജോലി പ്രവേശനത്തിനും ജോലിമാറ്റത്തിനും സഹായിക്കുക തുടങ്ങി മറ്റു സുപ്രധാന തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊണ്ടു.
രണ്ടാമത് ഗ്ലോബൽ മീറ്റിന്റെ ഉപഹാരമായി റോഹിംഗ്യൻ അഭയാർഥികൾക്കായി 10 ലക്ഷം രൂപയുടെസ്ഥിരം സഹായ പദ്ധതികൾ അടുത്ത മാസത്തോടെ പൂർത്തീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഡൽഹി ചാപ്റ്റർ എസ്കെഎസ്എസ്എഫുമായി സഹകരിച്ച് റോഹിംഗ്യൻ അഭയാർഥികൾ കൂടുതലുള്ള ഭാഗങ്ങളിലെല്ലാം അവശ്യമായ പ്രാഥമിക സൗകര്യം, ശുദ്ധജല വിതരണം, വിധവാ പെണ്ഷൻ, കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യം എന്നിവ ഒരുക്കാനും അവർക്കിടയിൽ സ്ഥിരമായ കാരുണ്യപ്രവർത്തനങ്ങൾ നടത്താനും യോഗത്തിൽ തീരുമാനമായി.
ഇതോടൊപ്പം നിർധന കുടുംബങ്ങൾക്കായി എസ്കെഎസ്എസ്എഫ് ആരംഭിച്ച വാദിസകൻ ഭവന നിർമാണപദ്ധതിയിലേക്കുള്ള വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾ വിവിധ ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നുള്ള വിവിധസംഘടനകൾ ഏറ്റെടുത്തതായും ഭാരവാഹികൾ അറിയിച്ചു. കൂടാതെ വിവിധ രാഷ്ട്രങ്ങളിലും കേരളത്തിലുമായിസംഘടന നടപ്പാക്കുന്ന വിവിധ കർമ പദ്ധതികളുടെ ആസൂത്രണങ്ങളും പൊതു ചർച്ചകളും ഗോബൽമീറ്റിൽ നടന്നു. ഈ വർഷത്തെ വിശുദ്ധ ഹജ്ജ് വേളയിൽ നിസാർത്ഥ സേവനം നടത്തിയ സൗദി വിഖായ ടീമിന് എസ്കഐസ്എസ്എഫ് സംസ്ഥാന കമ്മറ്റിയുടെ ഉപഹാരം സംസ്ഥാന പ്രസിഡന്റെ സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ചടങ്ങിൽ കൈമാറി
തുടർന്ന് സമസ്ത ബഹ്റൈൻ കേന്ദ്ര ആസ്ഥാനത്ത് നടന്ന ഗോബൽ മീറ്റ് സമാപന പൊതുസമ്മേളനം എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ മീറ്റിലെ സുപ്രധാന തീരുമാനങ്ങളും തങ്ങളാണ് പ്രഖ്യാപിച്ചത്. ചടങ്ങിൽ സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ബഹ്റൈൻപാർലമെന്റ് അംഗം ശൈഖ് അബ്ദുൽ വാഹിദ് അൽ ഖറാത്ത എം.പി. മുഖ്യാതിഥിയായിരുന്നു. എസ്കഐസ്എസ്എഫ് സംസ്ഥാന ജന.സെക്രട്ടറി സത്താർ പന്തല്ലൂർ മുഖ്യപ്രഭാഷണം നടത്തി.
ബഹ്റൈൻ കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീൽ, എസ്കെഎസ്എസ്എഫ് യുഎഇ നാഷണൽകമ്മിറ്റി പ്രസിഡന്റ് സയ്യിദ് ശുഐബ് തങ്ങൾ എന്നിവർ ആശംസകളർപ്പിച്ചു. ഗൾഫ് സത്യധാര മാസിക കമ്മറ്റി, സംസ്ഥാന എസ്കഐസ്എസ്എഫ് കമ്മറ്റിക്ക് നൽകുന്ന ഉപഹാരം ചെയർമാൻഅബ്ദുറഹ്മാൻ ഒളവട്ടൂർ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾക്ക് നൽകി നിർവഹിച്ചു. തുടർന്ന് എസ്കഐസ്എസ്എഫ് ബഹ്റൈൻ കമ്മറ്റി സ്വരൂപിച്ച സഹചാരി റിലീഫ് ഫണ്ടിന്റെ കൈമാറ്റവും സംസ്ഥാന നേതാക്കൾക്കുള്ള വിവിധ ഉപഹാരങ്ങളുടെ സമർപ്പണവും വേദിയിൽ നടന്നു.
റിപ്പോർട്ട്: മുസ്തഫ കെ.ടി. പെരുവള്ളൂർ