ന്യൂയോർക്ക്: ലോസ് ആഞ്ചെലെസ് ആസ്ഥാനമായി കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികമായി കേരളത്തിലെ നിർധനരായ കാൻസർ രോഗികൾക്ക് ആശ്വാസമേകുന്ന 'സുസൻ ഡാനിയേൽ മെമ്മോറിയൽ കാൻസർ റിലീഫ് ഫണ്ട്’ സേവനത്തിന്റെ മുപ്പത്തിരണ്ടാം വാർഷികം ആഘോഷിച്ചു. നവംബർ പതിനൊന്നു ശനിയാഴ്ച വൈകിട്ട് ആറിന് ലോസ് ആഞ്ചെലെസിലെ ലോംഗ് ബീച്ചിലുള്ള ഗോൾഡൻ സെയിൽസ് ഹോട്ടലിലായിരുന്നു ആഘോഷങ്ങൾ. പ്രശസ്ത സാക്സോഫോണിസ്റ് റൂബൻ കാന്േറാസ്, ബ്ലൂ 13 ഡാൻസ് ഗ്രൂപ്പിന്റെ ബോളിവുഡ് ഡാൻസ് എന്നിവ പരിപാടികൾക്ക് മിഴിവേകി.
ട്രസ്റ്റിന്റെ സ്ഥാപകനും ചെയർമാനുമായ മാത്യു ഡാനിയേൽ സ്വാഗതമാശംസിച്ച പരിപാടിയിൽ ഡോ. ശ്രീദേവി വാര്യർ. മുഖ്യാഥിതിയും കാൻസർരോഗ വിദഗ്ധനുമായ ഡോ. മിലൻ സേഥിനെ സദസിനു പരിചയപ്പെടുത്തി. ശ്വാസകോശാർബുദത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം വിജ്ഞാനപ്രദമായി. കഴിഞ്ഞ മുപ്പത്തിരണ്ടുവർഷക്കാലമായി ട്രസ്റ്റ് നടത്തിയ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപം തന്റെ അധ്യക്ഷ പ്രസംഗത്തിൽ ട്രസ്റ്റ് പ്രസിഡണ്ട് എബ്രഹാം മാത്യു നൽകി.
1985ൽ തിരുവനന്തപുരം ആർസിസിയിലെ ഒരു രോഗിക്ക് നൽകിയ ധനസഹായത്തോടെ തുടങ്ങിയ പ്രവർത്തനം ഇന്നു പ്രതിവർഷം ഇരുന്നൂറിലധികം പേരിലെത്തി നിൽക്കുന്നുവെന്നു പറഞ്ഞ അദ്ദേഹം തുടക്കം മുതൽ സംഘടനയെ സഹായിച്ചുവരുന്ന എല്ലാവരെയും അനുസ്മരിച്ചു. കഴിഞ്ഞ വർഷം തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലേയും കോഴിക്കോട് മെഡിക്കൽ കോളേജിലെയും നൂറു രോഗികൾക്കുവീതവും, കോട്ടയം കാരിത്താസിലെയും തൃശൂർ അമല മെഡിക്കൽ സെന്ററിലെയും അൻപതു രോഗികൾക്ക് വീതവും ധനസഹായം നൽകാൻ പര്യാപ്തമാംവിധം ട്രസ്റ്റ് വളർന്നെകിൽ അതു നല്ലവരായ സുഹൃത്തുക്കൾ മൂലമാണെന്നും, തുടർന്നും ഈ സഹായസഹകരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയാണ് തങ്ങളെ മുന്നോട്ടു നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോസ് ആഞ്ചെലെസ് കാലിഫോർണിയ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ കാൻസർ ബാധിതരായ കുട്ടികൾക്കായി ഹാലോവീൻ കോസ്റ്റ്യൂംസ് നൽകിയതായും, വരുംവർഷങ്ങളിൽ ട്രസ്റ്റിന്റെ സേവനം കേരളത്തിനിന്നുപുറമെ മറ്റു സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു. ട്രസ്റ്റിന്റെ സ്ഥാപകനും ചെയർമാനുമായ മാത്യു ഡാനിയേൽ സ്വാഗതമാശംസിച്ച ചടങ്ങിൽ ധന ശേഖരണവും വാർഷികവും വൻ വിജയമാക്കാൻ സഹായിച്ച എല്ലാവർക്കും സെക്രട്ടറി ജയ് ജോണ്സൻ, രവി വെള്ളത്തേരി, വിനോദ് ബാഹുലേയൻ എന്നിവർ നന്ദി അറിയിച്ചു. മാത്യു ഡാനിയേൽ ചെയർമാനും എബ്രഹാം മാത്യു പ്രസിഡന്റുമായി പ്രവർത്തിക്കുന്ന ട്രസ്റ്റിനു പതിനാലംഗങ്ങൾ അടങ്ങിയ ഭരണസമിതിയുമുണ്ട്.