ലണ്ടൻ: പോർട്സ്മൌത്ത്ബൈബിൾ കണ്വൻഷൻ നവംബർ 16 വ്യാഴാഴ്ച രാവിലെ 9.30 ന് ആരംഭിക്കും. ഇന്ത്യയിലും, അമേരിക്കയിലും, യൂറോപ്യൻ രാജ്യങ്ങളിലും ക്രിസ്തു സുവിശേഷത്തിന്റെ സ്നേഹസന്ദേശവും സൗഖ്യവുമായി അനേകായിരങ്ങളെ ആത്മ നവീകരണത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന കെയ്റോസ് മിനിസ്ട്രിയുടെ പ്രശസ്ത വിടുതൽ ശുശ്രൂഷകനും വചന പ്രഘോഷകനുമായ ബ്രദർ റെജി കൊട്ടാരം നയിക്കുന്ന ത്രിദിന ബൈബിൾ കണ്വൻഷൻ വ്യാഴാഴ്ച രാവിലെ 9.30 മുതൽ ഇമ്മക്കുലേറ്റ് കണ്സെപ്ഷൻ ചർച്ചിൽ നടക്കും.
കണ്വൻഷന് അനുഗ്രഹ ആശീർവാദമേകിക്കൊണ്ട് ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാന്പിക്കൽ വെള്ളിയാഴ്ച പോർട്സ്മൗത്തിൽ എത്തിച്ചേരും. വെള്ളിയാഴ്ച കണ്‍വൻഷനിൽ നടക്കുന്ന വി.കുർബാനയ്ക്ക് മാർ സ്രാന്പിക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ.ജോയ് ആലപ്പാട്ടും ശുശ്രൂഷകളിൽ പങ്കെടുക്കും.
ബുധനാഴ്ചയും വ്യാഴാഴ്ചയും രാവിലെ 9.30 മുതൽ വൈകിട്ടു 5 വരെയും, ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 4 വരെയുമാണ് ധ്യാനം നടക്കുക. എറെ അനുഗ്രഹദായകമായ ഈ ആത്മീയ ശുശ്രൂഷയിലേക്ക് പോർട്സ്മൗത്ത് സീറോ മലബാർ ചാപ്ലയിൻ ഫാ.രാജേഷ് എബ്രഹാമും ഇടവകസമൂഹവും യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
> അഡ്രസ്സ്: IMMACULATE CONCEPTION CHURCH.
BELLS LANE
STUBBINGTON
PO14 2PL
കൂടുതൽ വിവരങ്ങൾക്ക്: ജോസ് 0 7963 260390
റിപ്പോർട്ട്: ബാബു ജോസഫ്
പോർട്സ്മൌത്ത് ബൈബിൾ കണ്വൻഷൻ ബുധനാഴ്ച മുതൽ; അഭിഷേക ശുശ്രൂഷയുമായി ബിഷപ്പ് മാർ സ്രാന്പിക്കലും
04:13 PM Nov 16, 2017 | Deepika.com