+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എസ്എംസിസി കോണ്‍ഫറൻസിൽ മുപ്പതോളം പേരെ ആദരിച്ചു

മയാമി: ഒക്ടോബർ 28നു ഷിക്കാഗോയിൽ നടത്തപ്പെട്ട എസ്എംസിസി ഫാമിലി കോണ്‍ഫറൻസിൽ മുപ്പതോളം പേരെ ആദരിച്ചു. അവർ രൂപതയ്ക്കും, ഇടവകയ്ക്കും, എസ്എംസിസിക്കും വേണ്ടി പ്രവർത്തിക്കുന്നവരും, പ്രവർത്തിച്ചവരുമാണ്.
എസ്എംസിസി കോണ്‍ഫറൻസിൽ മുപ്പതോളം പേരെ ആദരിച്ചു
മയാമി: ഒക്ടോബർ 28-നു ഷിക്കാഗോയിൽ നടത്തപ്പെട്ട എസ്എംസിസി ഫാമിലി കോണ്‍ഫറൻസിൽ മുപ്പതോളം പേരെ ആദരിച്ചു. അവർ രൂപതയ്ക്കും, ഇടവകയ്ക്കും, എസ്എംസിസിക്കും വേണ്ടി പ്രവർത്തിക്കുന്നവരും, പ്രവർത്തിച്ചവരുമാണ്. ഷിക്കാഗോ സീറോ മലബാർ രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ടും, താമരശേരി രൂപതാധ്യക്ഷൻ മാർ റെമിജിയൂസ് ഇഞ്ചനാനിയുമാണ് ഓരോരുത്തർക്കും പ്ലാക്ക് നൽകി ആദിച്ചത്.

അതോടൊപ്പംതന്നെ എസ്എംസിസിയുടെ മുൻ ഡയറക്ടർമാരായ റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറന്പിൽ, റവ.ഫാ. വിനോദ് മഠത്തിപ്പറന്പിൽ, ഇപ്പോഴത്തെ എസ്.എം..സി.സി ഡയറക്ടറായ റവ.ഫാ. കുര്യൻ നെടുവേലിച്ചാലുങ്കൽ എന്നിവരുടെ ലീഡർഷിപ്പിനേയും സേവനങ്ങളേയും ആദരിക്കുകയുണ്ടായി.

ഷിക്കാഗോ സീറോ മലബാർ ഇടവകാംഗങ്ങളായ ജോസഫ് തോട്ടുകണ്ടത്തിൽ (മുൻ എസ്.എം.സി.സി പ്രസിഡന്‍റ്), ജോർജ് കൊട്ടുകാപ്പള്ളി (മുൻ നാഷണൽ പ്രസിഡന്‍റ്), കുര്യാക്കോസ് തുണ്ടിപ്പറന്പിൽ (എസ്.എം.സി.സി നാഷണൽ കൗണ്‍സിൽ മെന്പർ), ജോണ്‍സണ്‍ കണ്ണൂക്കാടൻ (മുൻ പ്രസിഡന്‍റ്, കോണ്‍ഫറൻസ് കണ്‍വീനർ), മേഴ്സി കുര്യാക്കോസ് (കോണ്‍ഫറൻസ് ചെയർ വിമൻ) എന്നിവർക്കാണ് സേവനങ്ങൾക്കുള്ള പ്ലാക്ക് നൽകിയത്.

മറ്റു ഇടവകകളിൽ നിന്നുള്ള ബോസ് കുര്യൻ (ഹൂസ്റ്റണ്‍), ജോർജുകുട്ടി പുല്ലാപ്പള്ളി (കാലിഫോർണിയ), സിജിൽ പാലയ്ക്കലോടി (കാലിഫോർണിയ), ബാബു ചാക്കോ (കാലിഫോർണിയ), മാത്യു തോയലിൽ (ന്യൂയോർക്ക്), അരുണ്‍ ദാസ് (ഡിട്രോയിറ്റ്), ജയിംസ് കുരീക്കാട്ടിൽ (ഡിട്രോയിറ്റ്), ഡോ. ചക്കുപുരയ്ക്കൽ തോമസ് (ഡിട്രോയിറ്റ്), സേവി മാത്യു (മയാമി), ജോസ് സെബാസ്റ്റ്യൻ (മയാമി), എൽസി വിതയത്തിൽ (ബോസ്റ്റണ്‍), ഏലിക്കുട്ടി ഫ്രാൻസീസ് (ഡാളസ്), ലിസമ്മ കാട്ടൂർ (ഡാളസ്), ആന്‍റണി ചെറു (ഹൂസ്റ്റണ്‍), ജോസ് കണ്ണൂക്കാടൻ (അറ്റ്ലാന്‍റാ), ജോസഫ് പയ്യാപ്പള്ളി (സാക്രമെന്േ‍റാ), ജിയോ കടവേലിൽ (സാക്രമെന്േ‍റാ), മാത്യു കൊച്ചുപുരയ്ക്കൽ (കാലിഫോർണിയ), ബൈജു വിതയത്തിൽ (കാലിഫോർണിയ), ജോർജ് മാത്യു (ഫിലാഡൽഫിയ), ജയിംസ് കുറിച്ചി (ഫിലാഡൽഫിയ), തോമസ് പുല്ലാപ്പള്ളി (കാലിഫോർണിയ) എന്നിവരും സഭയ്ക്കുവേണ്ടിയും എസ്.എം.സി.സിക്കുവേണ്ടിയുമുള്ള പ്രവർത്തനങ്ങൾക്ക് ആദരിക്കപ്പെടുകയുണ്ടായി. മേഴ്സി കുര്യാക്കോസ് അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം